കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയില്‍ സദാചാര ഗുണ്ടായിസമെന്ന് പരാതി. ബന്ധുവുമായി സംസാരിക്കുന്നത് ചോദ്യം ചെയ്‌തെത്തിയ സംഘം മര്‍ദിച്ചുവെന്നാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി പരാതി നല്‍കിയത്. കസിന്‍ സഹോദരനോട് സംസാരിച്ചതിന് കുറച്ചാളുകള്‍ അസഭ്യം പറഞ്ഞെന്നും മര്‍ദ്ദിച്ചെന്നുമാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി പൊലീസില്‍ പരാതി നല്‍കിയത്.. ഇന്ന് വൈകിട്ട് സ്‌കൂള്‍ വിട്ട ശേഷം ആയിരുന്നു സംഭവം. വിദ്യാര്‍ത്ഥിനിയും കുടുംബവും ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.