പാലക്കാട് നിന്നും തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകളില്‍ ബോംബ് ഭീഷണി; എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ജാഗ്രത നിര്‍ദ്ദേശം നല്‍കി; സംസ്ഥാനത്താകെ ട്രെയിനുകളില്‍ പരിശോധന

തിരുവനന്തപുരം: പാലക്കാട് നിന്നും തിരുവനന്തപുരം പോകുന്ന ട്രെയിനുകളില്‍ ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് വ്യാപക പരിശോധന. ഭീഷണിയെ തുടര്‍ന്ന് ട്രെയിനുകളില്‍ പരിശോധന നടത്തുകയാണ്. പൊലീസ് ആസ്ഥാനത്താണ് ഭീഷണി സന്ദേശമെത്തിയത്. സന്ദേശത്തെ തുടര്‍ന്ന് എല്ലാ റെയില്‍വേ സ്റ്റേഷനുകളിലേക്കും ജാഗ്രത നിര്‍ദ്ദേശം നല്‍കി. കൂടാതെ സംസ്ഥാനത്താകെ ട്രെയിനുകളില്‍ പരിശോധന നടത്തി വരികയാണ്.

ട്രെയിനുള്ളില്‍ ആര്‍പിഎഫ് പരിശോധന നടത്തുന്നുണ്ട്. ട്രെയിനുകള്‍ പോയിക്കഴിഞ്ഞാല്‍ സ്റ്റേഷന്‍ മൊത്തമായി പൊലീസും പരിശോധിക്കും. എന്നാല്‍ ട്രെയിന്‍ തടഞ്ഞിട്ടുള്ള പരിശോധനയില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്.