- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രാഫിക് എസ്ഐ ചമഞ്ഞ് തട്ടിപ്പ്; നിരവധി പേരില്‍ നിന്നും പണം തട്ടിയ യുവാവ് അറസ്റ്റില്‍
ട്രാഫിക് എസ്ഐ ചമഞ്ഞ് തട്ടിപ്പ്; നിരവധി പേരില്‍ നിന്നും പണം തട്ടിയ യുവാവ് അറസ്റ്റില്‍
പയ്യന്നൂര്‍: ട്രാഫിക് എസ്ഐ ചമഞ്ഞ് നിരവധി പേരില്‍ നിന്നും പണം തട്ടിയയാള്‍ അറസ്റ്റില്‍. തളിപ്പറമ്പിലെ വ്യാപാരികളാണ് വ്യാജ എസ്.ഐ.യെ കൈയോടെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. കുറ്റൂരില്‍ താമസിക്കുന്ന കരിമ്പം ചവനപ്പുഴയിലെ ജെയ്സണ്‍ (42) ആണ് അറസ്റ്റിലായത്. പയ്യന്നൂര്‍, ഏഴിലോട്, പിലാത്തറ തുടങ്ങിയ സ്ഥലങ്ങളിലെ വ്യാപാര സ്ഥാപനങ്ങളില്‍ ട്രാഫിക് എസ്.ഐ.യാണെന്ന് പരിചയപ്പെടുത്തിയാണ് ഇയാള്‍ തട്ടിപ്പുനടത്തിയത്. പണം വാങ്ങുന്നതായി നിരവധി പരാതികളാണ് ഇയാള്‍ക്കെതിരേ ഉണ്ടായത്. സി.സി.ടി.വി.യില്‍ പതിഞ്ഞ ജെയ്സന്റെ ദൃശ്യം നവമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
ഞായറാഴ്ച രാവിലെ തളിപ്പമ്പിലെ വ്യാപാരിയില്‍നിന്ന് പണം തട്ടാന്‍ ശ്രമിക്കവെയാണ് ഇയാള്‍ പിടിയിലായത്. തളിപ്പറമ്പ് പോലീസ് കസ്റ്റഡിയിലെടുത്ത ജെയ്സണെ പയ്യന്നൂര്‍ പോലീസിന് കൈമാറി. ആള്‍മാറാട്ടം നടത്തി തട്ടിപ്പ് നടത്തിയതിന് ജെയ്സന്റെ പേരില്‍ കേസെടുത്തു.