പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തനിരയാക്കിയ മദ്രസ അധ്യാപകന്‍ പിടിയില്‍. വടക്കുതല അജ്മല്‍ ഉസ്താദ് ആണ് ചവറ പോലീസിന്റെ പിടിയിലായത്. കുട്ടി പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് 2015 മുതല്‍ 2018 വരെയുള്ള കാലയളവിലാണ് പീഡനം നടന്നത്. മദ്രസയില്‍ വന്നിരുന്ന കുട്ടിയെ ഇയാള്‍ നിരന്തരമായി പ്രകൃതി വുരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കുക ആയിരുന്നു.

ഭീഷണിപ്പെടുത്തിയതിനാല്‍ കുട്ടി വിവരം പുറത്ത് പറഞ്ഞില്ല. മുതിര്‍ന്നതിന് ശേഷം കുട്ടിയുടെ പെരുമാറ്റത്തില്‍ ചില മാറ്റങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ നടത്തിയ അന്വേഷത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്. ചവറ പോലിസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

ചവറ പോലിസ് ഇന്‍സ്‌പെക്ടര്‍ കെ. ആര്‍ ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ ഓമനക്കുട്ടന്‍,എസ്.സി.പി ഒമാരായ നൗഷാദ്. രഞ്ജിത്ത്, സിപിഓരായ സുജിത്ത്, ശ്യാം ശങ്കര്‍ എന്നിവരടങ്ങിയ പോലിസ് സംഘമാണ് പ്രതിയെ പിടികൂടിയത്.