- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുപ്പി വെള്ളത്തിന് ഇരട്ടി വില ഈടാക്കി ഗുജറാത്തിലെ കഫേ; പരാതിക്കാരന് 7000 രൂപയും ഒന്‍പത് ശതമാനം പലിശയും നല്‍കാന്‍ ഉത്തരവ്
കുപ്പി വെള്ളത്തിന് ഇരട്ടി വില ഈടാക്കി ഗുജറാത്തിലെ കഫേ; പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍
വഡോദര: കുപ്പവെള്ളത്തിന് എംആര്‍പിയുടെ ഇരട്ടി വില ഈടാക്കിയ ഗുജറാത്തിലെ കഫേയ്ക്ക് പിഴ ചുമത്തി ഉപഭോക്തൃ കമ്മീഷന്‍. 20 രൂപ വിലയുള്ള കുപ്പിവെള്ളത്തിന് 41 രൂപ ഈടാക്കിയതിനെതിരെ് യുവാവാണ് ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. ഏഴ് വര്‍ഷത്തിന് ശേഷമാണ് വിധി വന്നത്. ഈ കാലയളവിലെ പലിശയടക്കം ഈടാക്കിയ അധിക തുകയും യുവാവിന് തിരികെ നല്‍കണം.
ജതിന്‍ വലങ്കര്‍ എന്നയാള്‍ ആണ് ഗുജറാത്തിലെ വഡോദരയിലെ കബീര്‍സ് കിച്ചന്‍ കഫേ ഗാലറിക്കെതിരെ പരാതി നല്‍കിയത്. 750 മില്ലി കുപ്പി വെള്ളത്തിന് 20 രൂപയാണ് യഥാര്‍ത്ഥ വില. എന്നാല്‍ മെനുവില്‍ രേഖപ്പെടുത്തിയത് 39 രൂപയാണ്. എന്നാല്‍ കുപ്പിയുടെ എംആര്‍പി 20 രൂപ മാത്രമായിരുന്നു. അതേസമയം നികുതി ഉള്‍പ്പെടെയെന്ന് പറഞ്ഞ് 41 രൂപയാണ് ജതിനില്‍ നിന്ന് കഫേ ഈടാക്കിയത്. അതായത് എംആര്‍പിയേക്കാള്‍ 21 രൂപ അധികം. തുടര്‍ന്ന് വഡോദര കണ്‍സ്യൂമര്‍ കമ്മീഷനില്‍ പരാതി നല്‍കുക ആയിരുന്നു. കേസില്‍ ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സുപ്രധാനമായ വിധി.
ജതിന് നഷ്ടപരിഹാരമായി 5000 രൂപ നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിട്ടു. കഫേയുടെ നടപടി അന്യായമെന്ന് വിലയിരുത്തിയ കോടതി, അധികമായി ഈടാക്കിയ 21 രൂപ തിരിച്ചുനല്‍കാനും ഏഴ് വര്‍ഷത്തേക്ക് ഒന്‍പത് ശതമാനം പലിശ നല്‍കാനും ഉത്തരവിട്ടു. ഇതോടൊപ്പം കോടതി ചെലവായി 2000 രൂപ നല്‍കണമെന്നും കഫേയ്ക്ക് ഉപഭോക്തൃ കമ്മീഷന്‍ നിര്‍ദേശം നല്‍കി. പരാതി നല്‍കി ഏഴ് വര്‍ഷത്തിന് ശേഷമാണ് വിധി വന്നത്.
ഉപഭോക്താക്കളില്‍ നിന്ന് എംആര്‍പിയോക്കാള്‍ ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത് പലയിടത്തും കാണാറുണ്ട്. താന്‍ പരാതി നല്‍കിയത് ആ പണം തിരിച്ചുകിട്ടാന്‍ മാത്രമായല്ലെന്നും ഉപഭോക്താക്കളെ അവരുടെ അവകാശങ്ങളെ കുറിച്ച് ബോധവാന്മാരാക്കാനും ഉപഭോക്താക്കളെ കൊള്ളയടിക്കാതെ ബിസിനസ് നീതിപൂര്‍വ്വം നടത്തണമെന്ന് ഓര്‍മപ്പെടുത്താനുമായിരുന്നുവെന്ന് ജതിന്‍ പ്രതികരിച്ചു.