- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണിപ്പൂരില്‍ വീണ്ടും പൊട്ടിപ്പുറപ്പെട്ട കലാപം സംഘപരിവാര്‍ അജണ്ട; അക്രമത്തിനിരയാകുന്നത് മതന്യൂനപക്ഷങ്ങള്‍; കേന്ദ്ര സര്‍ക്കാര്‍ നോക്കുകുത്തിയായെന്ന് പി.പി. സുനീര്‍ എംപി.
ദുരിതാശ്വാസ ഫണ്ട് നിഷേധിക്കുന്നത് കടുത്ത അനീതി
തിരുവനന്തപുരം: മണിപ്പൂരില്‍ വീണ്ടും പൊട്ടിപ്പുറപ്പെട്ട കലാപം സംഘപരിവാര്‍ അജണ്ട ആണെന്ന് സി.പി.ഐ.സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.പി.സുനീര്‍ എംപി. കഴിഞ്ഞ കലാപത്തിന്റെ മുറിവുണങ്ങും മുന്‍പ് വീണ്ടും അക്രമവും കവര്‍ച്ചയും കൊള്ളിവെപ്പും ചില പ്രദേശങ്ങളില്‍ മാത്രം നടക്കുന്നത് മണിപ്പൂര്‍ സര്‍ക്കാരിന്റെ ഒത്താശകളോടേയാണ്. അക്രമത്തിനിരയാകുന്നത് മതന്യൂനപക്ഷങ്ങളാണ്. കേന്ദ്ര സര്‍ക്കാര്‍ നോക്കുകുത്തിയായി മാറിയിരിക്കുന്നു.
കേരളത്തോടുള്ള കേന്ദ്ര അവഗണനയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് വയനാട് ദുരന്തം കൈകാര്യം ചെയ്ത രീതി. സംസ്ഥാനം കണ്ട് ഏറ്റവും വലിയ ദുരന്തത്തെ മനുഷ്യത്വ രഹിതമായാണ് കേന്ദ്ര സര്‍ക്കാര്‍ നോക്കി കാണുന്നത്. ദുരിതാശ്വാസ ഫണ്ട് നിഷേധിക്കുന്നത് കടുത്ത അനീതിയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം സ.പി.ഐ ഉയര്‍ത്തി കൊണ്ടു വരുകയാണെന്നും അദ്ദേഹം അറിയിച്ചു.
സാമ്പത്തിക പ്രതിസന്ധികള്‍ക്ക് ഇടയിലും ജനോപകാരപ്രദമായ പരിപാടികളുമായി ഇടതു പക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റ് മുന്നോട്ടു പോവുകയാണ്.
മുണ്ടക്കയത്ത് പാര്‍ട്ടി മണ്ഡലം ജനറല്‍ ബോഡിയിലും, ഫണ്ട് ഏറ്റുവാങ്ങുന്ന ചടങ്ങും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.യോഗത്തില്‍ ജില്ലാ കമ്മിറ്റി അംഗം വി.ജെ.കുര്യാക്കോസ് അദ്ധ്യക്ഷതവഹിച്ചു.പാര്‍ട്ടി ജില്ലാ സെക്രട്ടറി വ.ബി.ബിനു, സംസ്ഥാന കമ്മിറ്റി അംഗം ഒ.പി.എ.സലാം, മണ്ഡലം സെക്രട്ടറി ശുഭേഷ് സുധാകരന്‍,മോഹന്‍ ചേന്ദംകുളം,കെ.ടി.പ്രമദ്,എന്‍.ജെ.കുര്യാക്കോസ്, സൗദാമിനി തങ്കപ്പന്‍ ,ടി.പ്രസാദ്,ടി.കെ.ശിവന്‍,വ.പി.സുഗതന്‍, വിനീത് പനമൂട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.