കൊല്ലം: വയോധികയുടെ വീട്ടില്‍ അതിക്രമിച്ച് കയറി സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്നു. കുന്നിക്കോട് പച്ചില വളവ് സ്വദേശിയായ എണ്‍പത്തിയഞ്ച് വയസുള്ള ഹൈമവതിയാണ് കവര്‍ച്ചയ്ക്ക് ഇരയായത്. അടുക്കളയുടെ ആസ്ബറ്റോസ് മേല്‍ക്കൂര ഇളക്കി മാറ്റി വീടിനുള്ളില്‍ കയറിയ മോഷ്ടാവ് വയോധികയെ ആക്രമിച്ച് മോഷണം നടത്തുക ആയിരുന്നു. മ

കമ്മല്‍ കൈക്കലാക്കുന്നതിനിടെ വയോധികയുടെ കാതിന് പരിക്കേറ്റു. അടുക്കളയുടെ ആസ്ബറ്റോസ് മേല്‍ക്കൂര ഇളക്കി മാറ്റി മോഷ്ടാവ് വീടിനുള്ളില്‍ കയറിയ ശേഷമാണ് കവര്‍ച്ച നടത്തിയത്. ഉറങ്ങി കിടക്കുകയായിരുന്ന വയോധിക ശബ്ദം കേട്ട് എണീറ്റു. മുറിയുടെ വാതില്‍ തുറന്ന് അകത്തു കയറിയ മോഷ്ടാവ് ഹൈമവതിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്നു. മാലയ്ക്കും കമ്മലിനും ഒപ്പം മൊബൈല്‍ ഫോണും കൈക്കലാക്കി.

കമ്മല്‍ ഊരിയെടുക്കാന്‍ ശ്രമിക്കുന്നതിടെ ഹൈമവതിയുടെ കാതിന് പരിക്കേറ്റു. തുടര്‍ന്ന് വേഗത്തില്‍ കവര്‍ച്ച നടത്തിയ ശേഷം മോഷ്ടാവ് രക്ഷപ്പെട്ടു. ബഹളം കേട്ട് ഓടിക്കൂടിയ അയല്‍ക്കാരും ബന്ധുക്കളും ചേര്‍ന്നാണ് ഹൈമവതിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിച്ചത്. കാതിന് തുന്നലുണ്ട്. മോഷ്ടാവിനെ തിരിച്ചറിഞ്ഞിട്ടില്ല. 35 വയസ് പ്രായം തോന്നിക്കുമെന്ന് ഹൈമവതി പറയുന്നു. മോഷ്ടാവിനെ കണ്ടെത്താന്‍ കുന്നിക്കോട് പൊലീസ് അന്വേഷണം തുടരുകയാണ്.