- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതര സംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ച് പണം കവര്‍ന്നു; പെരുമ്പാവൂര്‍ സ്വദേശി പിടിയില്‍
ഇതര സംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ച് പണം കവര്‍ന്നു; പെരുമ്പാവൂര്‍ സ്വദേശി പിടിയില്‍
കൊച്ചി: ഇതര സംസ്ഥാന തൊഴിലാളിയെ ജോലി തരാമെന്ന് പറഞ്ഞ് ബൈക്കില്‍ കയറ്റി കൊണ്ടുപോയി മര്‍ദ്ദിച്ച് പണം കവര്‍ന്ന കേസില്‍ പെരുമ്പാവൂര്‍ സ്വദേശിയായ പ്രതി പിടിയില്‍. പെരുമ്പാവൂര്‍ കാഞ്ഞിരക്കാട് ജൂമാ മസ്ജിദിന് സമീപം കരക്കുന്നേല്‍ വീട്ടില്‍ അബൂബക്കര്‍ (23) നെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 25ന് രാത്രി പത്തരയോടെ പെരുമ്പാവൂര്‍ ബാറില്‍ നിന്ന് മദ്യപിച്ചിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയുടെ അടുത്ത് ജോലി തരാമെന്ന് പറഞ്ഞ് ഇയാള്‍ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ബൈക്കില്‍ കയറ്റി തങ്കമാളിക റോഡിലെ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ചു. അവിടെവച്ച് മര്‍ദ്ദിച്ച് പണം കവരുകയായിരുന്നു.
ഭയന്നുപോയ തൊഴിലാളി ഈ സംഭവം പുറത്തു പറഞ്ഞില്ല. പിറ്റേന്ന് പരിക്ക് ഗുരുതരമാണെന്ന് മനസ്സിലാക്കിയ സുഹൃത്തുക്കള്‍ ഇയാളെ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ നിന്ന് ലഭിച്ച വിവരം അനുസരിച്ച് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് നടന്ന ശാസ്ത്രീയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
മദ്യപിച്ച് റോഡിലൂടെ നടന്നു പോകുന്നവര്‍, തെരുവില്‍ കിടന്നുറങ്ങുന്നവര്‍, അനാശാസ്യ പ്രവര്‍ത്തനം നടത്തുന്നവര്‍ എന്നിവരെ ഭീഷണിപ്പെടുത്തിയും മര്‍ദ്ദിച്ചും പണം തട്ടുകയാണ് ഇയാളുടെ പതിവ്. ഇന്‍സ്‌പെക്ടര്‍ റ്റി.എം.സൂഫിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.