- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഹേമ കമ്മിറ്റി കാട്ടിയത് വിശ്വാസ വഞ്ചന; മൊഴിയുടെ പേരില്‍ കേസെടുക്കുന്നത് ശരിയല്ല; എസ് ഐ ടി ചലച്ചിത്ര പ്രവര്‍ത്തകരെ വിളിച്ച് ഹരാസ് ചെയ്യുന്നു'; തുറന്നടിച്ച് നടി മാലാ പാര്‍വ്വതി
എസ് ഐ ടി ചലച്ചിത്ര പ്രവര്‍ത്തകരെ വിളിച്ച് ഹരാസ് ചെയ്യുന്നു
കൊച്ചി: ഹേമ കമ്മിറ്റി കാട്ടിയത് വിശ്വാസ വഞ്ചനയാണെന്ന് നടി മാലാ പാര്‍വതി. കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് എസ്‌ഐടിയെ അറിയിച്ചിരുന്നുവെന്നും എന്നിട്ടും പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചുവെന്നും മാലാ പാര്‍വ്വതി പറഞ്ഞു. വിഷയവുമായി ബന്ധമില്ലാത്ത ആളുകളെ പോലും പൊലീസ് ചോദ്യം ചെയ്യലിന്റെ പേരില്‍ വിളിച്ചു വരുത്തുകയാണെന്നും നടി കൂട്ടിച്ചേര്‍ത്തു.
കേസിന് താല്‍പര്യമില്ലെന്ന് അന്നേ പറഞ്ഞതാണ്. തങ്ങള്‍ക്ക് ഉണ്ടായ ദുരനുഭവമാണ് മൊഴിയായി നല്‍കിയത്. മറ്റുളളവര്‍ക്കുണ്ടായ കേട്ടറിവുകളും പറഞ്ഞിരുന്നു. റിപ്പോര്‍ട്ടില്‍ പേരുപോലും വരരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും മാലാ പാര്‍വ്വതി പറഞ്ഞു.
ഹേമ കമ്മറ്റിക്ക് മുന്‍പാകെ ഹാജരായി മൊഴി നല്‍കിയ നടി സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഹേമ കമ്മറ്റിയോട് സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്വീകരിക്കുന്ന തുടര്‍ നടപടികള്‍ക്കെതിരെയാണ് നടിയുടെ ഹര്‍ജി.
സിനിമയില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ നിയമനിര്‍മാണമായിരുന്നു ലക്ഷ്യം. മൊഴിയുടെ പേരില്‍ കേസെടുക്കുന്നത് ശരിയല്ല. എസ്‌ഐടി ചലച്ചിത്ര പ്രവര്‍ത്തകരെ വിളിച്ച് ഹരാസ് ചെയ്യുകയാണ്. കേസിന് ഇല്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. അതുകൊണ്ടാണ് സുപ്രീം കോടതിയെ സമീപിച്ചതെന്നും മാലാ പാര്‍വ്വതി പറയുന്നു.