- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുത്തനെയുള്ള ഇറക്കം ഇറങ്ങുന്നതിനിടെ കെ.എസ്.ആര്‍.ടി.സി. ബസിന്റെ ബ്രേക്ക് പോയി; വന്‍ അപകടം ഒഴിവാക്കിയത് ഡ്രൈവറുടെ മനസാന്നിധ്യം
കുത്തനെയുള്ള ഇറക്കം ഇറങ്ങുന്നതിനിടെ കെ.എസ്.ആര്‍.ടി.സി. ബസിന്റെ ബ്രേക്ക് പോയി
പീരുമേട്: കുത്തനെയുള്ള ഇറക്കമിറങ്ങുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു. ഡ്രൈവറുടെ മനസ്സാന്നിധ്യംമൂലം വന്‍ അപകടം ഒഴിവായി. ബ്രേക്ക് തകരാറിലായ വിവരം മനസ്സിലായ ഡ്രൈവര്‍, യാത്രക്കാരെ പരിഭ്രാന്തിയിലാക്കാതെ ബസ് തിട്ടയിലിടിപ്പിച്ച് നിര്‍ത്തുകയായിരുന്നു. കട്ടപ്പനയില്‍നിന്ന് ചങ്ങനാശ്ശേരിയിലേക്ക് സര്‍വീസ് നടത്തിയ ബസില്‍ 28 യാത്രക്കാരുണ്ടായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നിനായിരുന്നു സംഭവം.
കൊടുംവളവുകളും കുത്തിറക്കവുമുള്ള പ്രദേശമാണിത്. റോഡിന്റെ ഒരുവശത്ത് കൊക്കയാണ്. തിട്ടയിലേക്ക് ബസ് ഇടിച്ചുകയറ്റി നിര്‍ത്തിയശേഷം ഡ്രൈവര്‍ അനീഷ് അപ്പുക്കുട്ടന്‍, കണ്ടക്ടര്‍ ടി.ബിനു എന്നിവര്‍ചേര്‍ന്ന് യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കി.
Next Story