മൂന്നാര്‍: ഒരു വര്‍ഷം മുന്‍പു വെടിവച്ചു കൊന്ന പുലിയുടെ നഖം ഉള്‍പ്പെടെയുള്ളവ വില്‍ക്കാന്‍ ശ്രമിച്ച പ്രതികളെ വേഷം മാറിയെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. ആനച്ചാല്‍ തോക്കുപാറ സ്വദേശികളായ ചേനന്‍വീട്ടില്‍ എബിന്‍ കുഞ്ഞുമോന്‍ (27), കല്ലുങ്കല്‍ അനന്തു വിശ്വനാഥന്‍ (27), ചിത്തിരപുരം തട്ടാത്തിമുക്ക് വഴവേലില്‍ ഷിബു രാമനാചാരി (39) എന്നിവരെയാണു കോതമംഗലം ഫ്‌ലയിങ് സ്‌ക്വാഡ് റേഞ്ചര്‍ ഫ്രാന്‍സിസ് യോഹന്നാന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

ഷിബുവിന്റെ വീട്ടില്‍ നിന്നു വെടിവയ്ക്കാനുപയോഗിച്ച തോക്കും പുലിയുടെ നഖങ്ങളും കണ്ടെത്തി. ഒരു വര്‍ഷം മുന്‍പാണു മൂവരും ചേര്‍ന്നു ചിത്തിരപുരം ഭാഗത്തു പുലിയെ വെടിവച്ചു കൊന്നതെന്നു വനംവകുപ്പ് അറിയിച്ചു.