- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുറിക്കുള്ളില്‍ പത്തിവിടര്‍ത്തി ചീറ്റി മൂര്‍ഖന്‍ പാമ്പ്; അമ്മയും മകനും രക്ഷപ്പെട്ടത് അത്ഭുതകരമായി
മുറിക്കുള്ളില്‍ പത്തിവിടര്‍ത്തി ചീറ്റി മൂര്‍ഖന്‍ പാമ്പ്; അമ്മയും മകനും രക്ഷപ്പെട്ടത് അത്ഭുതകരമായി
കോട്ടയം: മുറിക്കുള്ളില്‍ പത്തിവിടര്‍ത്തി ചീറ്റി നിന്ന മൂര്‍ഖന്‍ പാമ്പില്‍നിന്നു അമ്മയും മകനും അദ്ഭുതകരമായി രക്ഷപ്പെട്ടു. തുരുത്തി കറുകശേരില്‍ വീട്ടില്‍ സാഗരികയും (38), മകന്‍ സാഗറുമാണ് (10) കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെ ഇരുവരും ഉറങ്ങി കിടക്കുന്നതിനിടെയാണ് സംഭവം.
ഉറക്കത്തിനിടയില്‍ കട്ടിലില്‍ എന്തോവസ്തു മുട്ടുന്നതുപോലെ തോന്നി. ഇടയ്ക്കിടെ ചീറ്റുന്ന ശബ്ദവുംകേട്ട് എഴുന്നേറ്റ് നോക്കിയപ്പോഴാണ് തറയില്‍ പത്തിവിടര്‍ത്തി നില്‍ക്കുന്ന മൂര്‍ഖന്‍ പാമ്പിനെ സാഗരിക കണ്ടത്. ഉടനെ മകനുമായി പുറത്തേക്ക് ഓടിയിറങ്ങുക ആയിരുന്നു.
വിവരം അറിയിച്ചതിനെ തുടര്‍ന്ന് പാമ്പുപിടിത്തക്കാരനായ വാഴപ്പള്ളി കുറ്റിശേരിക്കടവ് സ്വദേശി ഷിനോയെത്തിയാണ് മുറിക്കുള്ളില്‍നിന്ന് പാമ്പിനെ പിടികൂടിയത്. ഏഴടിയോളം നീളമുള്ള മൂര്‍ഖന്‍ പാമ്പിനെയാണ് ഇവിടെനിന്ന് പിടികൂടിയത്. പാമ്പിനെ വനംവകുപ്പ് അധികൃതര്‍ക്ക് കൈമാറി.