- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പക്ഷി മൃഗാദികളുടെ ചികത്സയില്‍ ഹോമിയോപ്പതി സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് മന്ത്രി ചിഞ്ചുറാണി: ഹോമിയോപതി അന്താരാഷ്ട്ര സമ്മേളനം സമാപിച്ചു
തിരുവനന്തപുരം: ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഹോമിയോപത്സ് കേരളയുടെ (ഐ.എച്ച്. കെ) അന്താരാഷ്ട്ര സമ്മേളനം സമാപിച്ചു. സമ്മേളനത്തിന്റെ ഭാഗമായി നടന്ന ഇന്റര്‍ഡിസിപ്ലിനറി സെഷന്‍ മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.
പക്ഷി മൃഗാദികളുടെ ചികത്സയില്‍ ഹോമിയോപ്പതി സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് സര്‍ക്കാന്‍ മുന്‍കൈയ്യെടുക്കുമെന്ന് മന്ത്രി പറഞ്ഞു. പക്ഷിപനി മൂലം പക്ഷികളെ കൊന്നൊടുക്കുന്ന രീതി വരാതെ പ്രതിരോധ മരുന്നുകളും ഹോമിയോപ്പതി ചികില്‍സയും നല്‍കി രോഗം വരാതിരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വെറ്റിനറി ഹോമിയോപ്പതി, അഗ്രോഹോമിയോപ്പതി, വിവിധ മേഖലയിലുള്ള ഇന്ത്യക്കകത്ത് നിന്നും പുറത്തു നിന്നുമുള്ള ശാസ്ത്രജ്ഞര്‍,പാനലിസ്റ്റുകള്‍, ഡോക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്ത ചര്‍ച്ചകള്‍ നടന്നു. ഐ.എച്ച്.കെ സംസ്ഥാന പ്രസിഡന്റ് ഡോ. കൊച്ചുറാണി വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ചു.
സമാപന ചടങ്ങ് പി.സി.വിഷ്ണുനാഥ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.ഡോ.ടി.അജയന്‍, ഡോ. അജേഷ് വി. തുടങ്ങിയവര്‍ സംസാരിച്ചു. ജനസെക്രട്ടറി ഡോ.മുഹമ്മദ് അസ്ലം.എം സ്വാഗതവും ഡോ രാജേഷ് ആര്‍.എസ് നന്ദിയും അറിയിച്ചു.