- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൂരല്‍മല-മുണ്ടക്കൈ ദുരന്തം; നൂറ് വീടുകളുടെ നിര്‍മ്മാണം ഈ മാസം തുടങ്ങുമെന്ന് കത്തോലിക്കാ സഭ
ചൂരല്‍മല-മുണ്ടക്കൈ ദുരന്തം; നൂറ് വീടുകളുടെ നിര്‍മ്മാണം ഈ മാസം തുടങ്ങുമെന്ന് കത്തോലിക്കാ സഭ
കൊച്ചി: ചൂരല്‍മല-മുണ്ടക്കൈ ദുരന്തത്തില്‍ ഇരയായവര്‍ക്ക് കത്തോലിക്കാ സഭ വാഗ്ദാനം ചെയ്ത 100 വീടുകളുടെ നിര്‍മാണം ഈ മാസം തുടങ്ങുമെന്ന് പാലാരിവട്ടം പി.ഒ.സിയില്‍ സമാപിച്ച കത്തോലിക്ക മെത്രാന്‍ സമിതി (കെ.സി.ബി.സി.) യോഗം തീരുമാനിച്ചു. വീടുകള്‍ നിര്‍മിക്കാന്‍ വാസയോഗ്യമായ സ്ഥലം കണ്ടെത്തി നല്‍കാന്‍ സര്‍ക്കാര്‍ കാലതാമസം വരുത്തുന്നതാണ് നിര്‍മാണം വൈകാന്‍ കാരണം. ദുരന്തം നടന്നിട്ട് നാലുമാസം പിന്നിട്ടിട്ടും സര്‍ക്കാരും സന്നദ്ധസംഘങ്ങളും വാഗ്ദാനം ചെയ്ത ഭവനങ്ങളുടെ നിര്‍മാണം വൈകുന്നത് ദുരിതബാധിതരോടുള്ള അവഗണനയാണെന്ന് സമിതി വിലയിരുത്തി.
വീടുകള്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ ഭാഗത്തുനിന്ന് നിര്‍ദേശങ്ങള്‍ ലഭ്യമാക്കണം. ദുരിതബാധിതര്‍ക്കുള്ള ഭവനനിര്‍മാണത്തിനായി ഇതുവരെ എട്ടുകോടി പത്തുലക്ഷത്തി ഇരുപത്തയ്യായിരം രൂപ സമാഹരിച്ചിട്ടുണ്ട്. കെ.സി.ബി.സി. പ്രസിഡന്റ് കര്‍ദിനാള്‍ ക്ലീമിസ് കതോലിക്കാ ബാവ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും.
മുനമ്പം തീരപ്രദേശത്തെ ജനങ്ങളുടെ റവന്യു അവകാശം നിയമവിധേയമായി തന്നെ പുനഃസ്ഥാപിക്കണമെന്നും കെ.സി.ബി.സി. ആവശ്യപ്പെട്ടു. എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമനത്തിന്റെ പേരില്‍ അധ്യാപക തസ്തികകള്‍ ഇല്ലാതാക്കുന്നത് അംഗീകരിക്കാനാവില്ല. കത്തോലിക്കാ സഭയുടെ കീഴിലുള്ള എയ്ഡഡ് സ്‌കൂളുകളില്‍ ഭിന്നശേഷി നിയമനത്തിനായി നാല് ശതമാനം തസ്തികകള്‍ മാറ്റിവെച്ചിട്ടുണ്ട്. മാറ്റിവെച്ച തസ്തികകളൊഴിച്ചുള്ള തസ്തികകളിലുള്ള ജീവനക്കാര്‍ക്ക് അടിയന്തരമായി സ്ഥിരനിയമന അംഗീകാരം നല്‍കണമെന്നും കെ.സി.ബി.സി. ആവശ്യപ്പെട്ടു.