- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കട്ടപ്പന ബസ് സ്റ്റാന്‍ഡില്‍ യുവാവിന്റെ ദേഹത്തേക്ക് ബസ് പാഞ്ഞുകയറിയ സംഭവം; ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്
യുവാവിന്റെ ദേഹത്തേക്ക് ബസ് പാഞ്ഞുകയറിയ സംഭവം; ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
കട്ടപ്പന: പുതിയ ബസ്സ്റ്റാന്‍ഡ് ടെര്‍മിനലില്‍ ഇരിക്കുക ആയിരുന്ന യുവാവിന്റെ ദേഹത്തേക്ക് ബസ് പാഞ്ഞുകയറിയ സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് മോട്ടോര്‍ വാഹനവകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. ഡ്രൈവര്‍ ബൈസണ്‍ വാലി സ്വദേശി സിറില്‍ വര്‍ഗീസിന്റെ ലൈസന്‍സ് ആണ് സസ്‌പെന്‍ഡ് ചെയ്തത്.
ഒരുമാസത്തേക്കാണ് ഇടുക്കി ആര്‍.ടി.ഒ. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. ഡ്രൈവര്‍ വരുന്ന ഒരുമാസം എടപ്പാളിലെ മോട്ടോര്‍വാഹനവകുപ്പിന്റെ കേന്ദ്രത്തില്‍ ഒരുമാസത്തെ ഡ്രൈവിങ് പരിശീലനവും നേടണം. ബസ്സ്റ്റാന്‍ഡിലെ കാത്തിരിപ്പുകാരുടെ ഭാഗത്തെ കസേരയിലിരുന്ന കുമളി സ്വദേശി വിഷ്ണുപതി രാജി (25)നാണ് അപകടമുണ്ടായത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. കുമളി- മൂന്നാര്‍ ഓടുന്ന ദിയ ബസാണ് അപകടത്തിനിടയാക്കിയത്.
സ്റ്റാന്‍ഡില്‍നിന്ന് പിന്നോട്ടെടുത്ത ബസ്, ഗിയര്‍ മാറിവീണ് മുന്നോട്ട് കുതിക്കുകയായിരുന്നു. ബസ് വിഷ്ണുവിന്റെ ദേഹത്തേക്ക് ഇടിച്ചുകയറി. കഴുത്തൊപ്പം ബസ് ഇടിച്ചുകയറിയതോടെ ഇരുന്ന കസേര ഉള്‍പ്പെടെ പിന്നിലേക്ക് വളഞ്ഞു. ഇതോടെ സമീപത്തുള്ളവര്‍ ഓടിക്കൂടി. ബസ് പിന്നിലേക്ക് എടുക്കാന്‍ ആവശ്യപ്പെട്ടു. ഡ്രൈവര്‍ ബസ് പിന്നിലേക്ക് എടുത്തു. പരിക്കേറ്റ വിഷ്ണുവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. കാലിന്റെ മുട്ടിനാണ് പരിക്കേറ്റത്.