- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബദ്ധത്തില്‍ രാസലായനി അകത്തുചെന്നു; മൂന്ന് മാസം പ്രായമായ കുഞ്ഞിന് ദാരുണ മരണം
അബദ്ധത്തില്‍ രാസലായനി അകത്തുചെന്നു; മൂന്ന് മാസം പ്രായമായ കുഞ്ഞിന് ദാരുണ മരണം
ചെറുവത്തൂര്‍: അബദ്ധത്തില്‍ രാസലായനി അകത്തുചെന്നതിനെ തുടര്‍ന്ന് മൂന്നുമാസം പ്രായമായ ആണ്‍കഞ്ഞ് മരിച്ചു. ചെറുവത്തൂര്‍ യൂണിറ്റി ആസ്പത്രിക്ക് സമീപം വാടകവീട്ടില്‍ താമസിക്കുന്ന മാര്‍ബിള്‍ തൊഴിലാളി രാജസ്ഥാന്‍ സ്വദേശി ധരംസിങ്ങിന്റെ കുഞ്ഞാണ് മരിച്ചത്.
കഴിഞ്ഞദിവസം രാവിലെ വീട്ടില്‍വെച്ച് മൂത്തകുട്ടിയോടൊപ്പം കളിക്കുന്നതിനിടെ മാര്‍ബിള്‍ ഒട്ടിക്കാന്‍ ഉപയോഗിക്കുന്ന രാസലായനി മുഖത്തും വായയിലും തെറിച്ചതിനെത്തുടര്‍ന്നാണ് കുട്ടിക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടത്. ഉടന്‍ തൊട്ടടുത്ത ആസ്പത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച പുലര്‍ച്ചെ മരിച്ചു.
Next Story