- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സസ്‌പെന്ഷന് ശേഷവും മാധ്യമങ്ങളില്‍ അഭിമുഖം നല്‍കി; സര്‍വീസ് ചട്ടങ്ങളുടെ ലംഘനം; എന്‍.പ്രശാന്തിന് കുറ്റാരോപണ മെമ്മോ
എന്‍.പ്രശാന്തിന് കുറ്റാരോപണ മെമ്മോ
തിരുവനന്തപുരം: ഐഎഎസ് തലപ്പത്തെ തമ്മിലടിയെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കൃഷി വകുപ്പ് മുന്‍ സ്‌പെഷല്‍ സെക്രട്ടറി എന്‍.പ്രശാന്തിന് ചീഫ് സെക്രട്ടറിയുടെ കുറ്റാരോപണ മെമ്മോ. സസ്‌പെന്‍ഷനുള്ള കാരണങ്ങളാണ് മെമ്മോയില്‍ പറയുന്നത്. അഡി.ചീഫ് സെക്രട്ടറി എ.ജയതിലകിനെ വിമര്‍ശിച്ചതിനാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്. 30 ദിവസത്തിനകം മെമ്മോയ്ക്ക് വിശദീകരണം നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സര്‍വ്വീസ് ചട്ട ലംഘനം തുടര്‍ന്നുവെന്നും മെമ്മോയിലുണ്ട്.
മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ജയതിലകിനെതിരായ പരസ്യപോരിലാണ് എന്‍ പ്രശാന്ത് സസ്‌പെന്‍ഷനിലായത്. അടുത്ത ചീഫ് സെക്രട്ടറിയാവാന്‍ സാധ്യത ഏറെയുള്ള ഉദ്യോഗസ്ഥനായിരുന്നു ധനകാര്യ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ: എ ജയതിലക്. അദ്ദേഹത്തിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ പരസ്യമായി ഉന്നയിക്കുകയായിരുന്നു മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥനും കൃഷിവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയുമായിരുന്ന എന്‍ പ്രശാന്ത്.
ഇന്നലെ വൈകിട്ടാണ് ചീഫ് സെക്രട്ടറി കുറ്റാരോപണ മെമ്മോ നല്‍കിയത്. അഡി.ചീഫ് സെക്രട്ടറിക്കെതിരെ വിമര്‍ശനം നടത്തിയത് സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് മെമ്മോയില്‍ പറയുന്നു. സസ്‌പെന്‍ഷന് ശേഷവും മാധ്യമങ്ങളില്‍ അഭിമുഖം നല്‍കി. ഇതും സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും മെമ്മോയില്‍ ചൂണ്ടിക്കാട്ടുന്നു. നവംബര്‍ 11നാണ് എന്‍. പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്തത്. ധന അഡിഷനല്‍ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനെ സമൂഹമാധ്യമത്തില്‍ വിമര്‍ശിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി. കടുത്ത നടപടി ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെ അപമാനിക്കുക വഴി പ്രശാന്ത് ഭരണയന്ത്രത്തിന്റെ പ്രതിഛായ തകര്‍ക്കാന്‍ ശ്രമിച്ചെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. 'ഉന്നതി' സിഇഒ ആയിരിക്കെ താന്‍ ഫയല്‍ മുക്കിയെന്ന ആരോപണത്തിനു പിന്നില്‍ ജയതിലകാണെന്ന് ആരോപിച്ച് പ്രശാന്ത് സമൂഹമാധ്യമത്തില്‍ നടത്തിയ വിമര്‍ശനമാണ് സസ്‌പെന്‍ഷന്‍ വിളിച്ചു വരുത്തിയത്. സസ്‌പെന്‍ഷനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പ്രശാന്ത് വ്യക്തമാക്കിയിരുന്നു.സസ്‌പെന്‍ഷന് ശേഷവും മാധ്യമങ്ങളില്‍ അഭിമുഖം നല്‍കി; സര്‍വീസ് ചട്ടങ്ങളുടെ ലംഘനം; എന്‍.പ്രശാന്തിന് കുറ്റാരോപണ മെമ്മോ