- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ അറ്റകുറ്റപ്പണി: പിണറായിയുമായി ചര്‍ച്ച നടത്തുമെന്ന് സ്റ്റാലിന്‍; കൂടിക്കാഴ്ച മറ്റന്നാള്‍ കോട്ടയത്ത്
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ അറ്റകുറ്റപ്പണി: പിണറായിയുമായി ചര്‍ച്ച നടത്തുമെന്ന് സ്റ്റാലിന്‍
ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ട് അറ്റകുറ്റപ്പണിയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. വൈക്കം സത്യഗ്രഹ ശതാബ്ദി സമാപനത്തിനായി വ്യാഴാഴ്ച കോട്ടയത്ത് എത്തുമ്പോള്‍ പിണറായി വിജയനുമായി സംസാരിക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു. തമിഴ്‌നാട് നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യത്തിനാണ് സ്റ്റാലിന്റെ വിശദീകരണം.
മുല്ലപ്പെരിയാര്‍ അറ്റുകുറ്റപ്പണികള്‍ക്കെന്ന പേരില്‍ അനുമതിയില്ലാതെ തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് കൊണ്ടുവന്ന സാധനങ്ങള്‍ കഴിഞ്ഞ ആഴ്ച വള്ളക്കടവ് ചെക്ക് പോസ്റ്റില്‍ കേരളാ വനംവകുപ്പ് തടഞ്ഞിരുന്നു. ഇതില്‍ തമിഴ്‌നാട് സര്‍ക്കാരിനെ വിമര്‍ശിച്ച് എഐഎഡിഎംകെ രംഗത്തെത്തിയത്തോടെയാണ് സ്റ്റാലിന്റെ പ്രതികരണം.
അണക്കെട്ടിലെ അറ്റകുറ്റപ്പണികള്‍ക്കെന്ന പേരില്‍ ഡിസംബര്‍ നാലിനാണ് രണ്ടു ലോറികളില്‍ മണല്‍ കൊണ്ടുവന്നത്. അണക്കെട്ടില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നുണ്ടെങ്കില്‍ അക്കാര്യം കേരളത്തെ അറിയിക്കണമെന്ന വ്യവസ്ഥ തമിഴ്‌നാട് പാലിച്ചിരുന്നില്ല. അണക്കെട്ടിലേക്ക് പെരിയാര്‍ കടുവസങ്കേതത്തിലൂടെ സാധനങ്ങള്‍ കൊണ്ടുപോകാന്‍ കടുവസങ്കേതം ഡപ്യൂട്ടി ഡയറക്ടറുടെ അനുമതിയും തമിഴ്‌നാട് വാങ്ങിയിരുന്നില്ല. ഇതേത്തുടര്‍ന്നാണ് കേരളം തമിഴ്‌നാട് ലോറികള്‍ തടഞ്ഞത്.