- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റിലെ പേര് ഇനി മാറ്റാം; ഗസറ്റ് വിജ്ഞാപനം മാത്രം മതി
എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റിലെ പേര് ഇനി മാറ്റാം; ഗസറ്റ് വിജ്ഞാപനം മാത്രം മതി
പത്തനംതിട്ട: എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റിലെ പേരില്‍ ഇനി മാറ്റം വരുത്താം. പേര് മാറ്റിയ വിവരം ഗസറ്റില്‍ വിജ്ഞാപനം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പരീക്ഷാ ഭവനായിരിക്കും എസ്.എസ്.എല്‍.സി.യില്‍ മാറ്റംവരുത്തി നല്‍കുക. എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റില്‍ വരുത്തുന്ന മാറ്റത്തിന്റെ അടിസ്ഥാനത്തില്‍, ആ വ്യക്തിയുടെ മറ്റ് സര്‍ട്ടിഫിക്കറ്റുകളിലും തിരുത്തല്‍വരുത്താം. പേരുമാറ്റിയ എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയാകും.
എസ്.എസ്.എല്‍.സി. ബുക്കിലെ പേര് മാറ്റാന്‍ പാടില്ലെന്ന 1984-ലെ ഉത്തരവിനെ ചോദ്യംചെയ്ത് ഹൈക്കോടതിയില്‍ വര്‍ഷങ്ങളായിനടന്ന കേസിന്റെ വിധിയുടെ അടിസ്ഥാനത്തിലാണ് കേരള വിദ്യാഭ്യാസ ചട്ടം (കെ.ഇ.ആര്‍.) സര്‍ക്കാര്‍ ഭേദഗതിചെയ്തത്.പേര് മാറ്റി ഗസറ്റില്‍ വിജ്ഞാപനംചെയ്താലും എസ്.എസ്.എല്‍.സി. ബുക്കിലെ പേര് മാറ്റിനല്‍കാത്തത് ആള്‍ക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.