- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്‍പതു വയസ്സുകാരിയെ കോമയിലാക്കിയ അപകടം; വിദേശത്തുള്ള ഷജീലിനെ നാട്ടിലെത്തിക്കാന്‍ ഊര്‍ജ്ജിത ശ്രമവുമായി പൊലീസ്: മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി
ഒന്‍പതു വയസ്സുകാരിയെ കോമയിലാക്കിയ അപകടം; ഷജീലിനെ നാട്ടിലെത്തിക്കാന്‍ ഊര്‍ജ്ജിത ശ്രമവുമായി പൊലീസ്
കോഴിക്കോട്: ഒന്‍പതു വയസ്സുകാരിയെ കോമയിലാക്കിയ ചോറോട് വാഹനപകടക്കേസിലെ പ്രതി ഷജീലിനെ വിദേശത്ത് നിന്ന് നാട്ടിലെത്തിക്കാന്‍ ഊര്‍ജ്ജിത ശ്രമവുമായി പൊലീസ്. ഷജീലിനായി അന്വേഷണ സംഘം ഇതിനോടകം ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്. ഷജീലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോഴിക്കോട് പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതി ഇന്നലെ തള്ളിയിരുന്നു. സ്റ്റേഷന്‍ ജാമ്യം കിട്ടാവുന്ന കേസില്‍ എന്തിന് മുന്‍കൂര്‍ ജാമ്യമെന്ന നിലപാടാണ് ജില്ലാ കോടതി സ്വീകരിച്ചത്. ഈ സാഹചര്യത്തില്‍ പൊലീസിന് മുന്നില്‍ ഹാജരാവുകയാണ് പ്രതിക്ക് മുന്നിലുള്ള വഴി. അല്ലെങ്കില്‍ മേല്‍ക്കോടതിയെ സമീപിക്കണം.
കഴിഞ്ഞ ഫെബ്രുവരി 17ന് രാത്രി ഒന്‍പതോടെയാണ് ചോറോട് മേല്‍പ്പാലത്തിന് സമീപം അപകടമുണ്ടായത്. അപകടത്തില്‍ 62 വയസുകാരിയായ പുത്തലത്ത് ബേബി മരിക്കുകയും കൊച്ചുമകള്‍ ദൃഷാന കോമാവസ്ഥയിലാവുകയും ചെയ്തിരുന്നു. വാഹനം ഇടിച്ചു എന്നറിഞ്ഞിട്ടും ഷജീല്‍ കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. അപകടം ഉണ്ടാക്കിയിട്ടും നിര്‍ത്താതെ വാഹനമോടിച്ചു, അപകട വിവരം മറച്ചുവെച്ച് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് പണം തട്ടി തുടങ്ങിയ കാര്യങ്ങളാണ് ജാമ്യത്തെ എതിര്‍ത്തുകൊണ്ട് പൊലീസ് കോടതിയില്‍ ഉന്നയിച്ചത്. വിദേശത്തുള്ള ഷെജിലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലീസ് തുടരുകയാണ്.