- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം: വയനാട് ടൗണ്‍ഷിപ്പ് ഗുണഭോക്താക്കളുടെ ആദ്യഘട്ട പട്ടികയില്‍ 388 കുടുംബങ്ങള്‍; കരട് പട്ടിക ഉടന്‍
ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം
കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തില്‍, ടൗണ്‍ഷിപ്പിനുള്ള ഗുണഭോക്താക്കളുടെ ആദ്യഘട്ട പട്ടികയില്‍ 388 കുടുംബങ്ങള്‍. കരട് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ആക്ഷേപങ്ങള്‍ക്കുള്ളവര്‍ക്ക് കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ച് 15 ദിവസങ്ങള്‍ക്കുള്ളില്‍ പരാതി നല്‍കാം. 30 ദിവസത്തിന് ശേഷം അന്തിമ കരട് പട്ടിക പ്രസിദ്ധീകരിക്കും.
വീട് ഒലിച്ചു പോയവര്‍, പൂര്‍ണ്ണമായും തകര്‍ന്നവര്‍, ഭാഗികമായും വീട് തകര്‍ന്നവര്‍ എന്നിവരെയും മറ്റെവിടെയും വീടില്ലാത്തവരെയുമാകും ഒന്നാംഘട്ടത്തില്‍ പുനരധിവസിപ്പിക്കുക. മേപ്പാടി പഞ്ചായത്ത് 382 കുടുംബങ്ങളുടെ പട്ടികയാണ് ആദ്യഘട്ടത്തിനായി സമര്‍പ്പിച്ചിരുന്നത്.
അതേ സമയം, വയനാട് പുനരധിവാസത്തിന് വീട് അടക്കം വാഗ്ദാനം ചെയ്തവരുമായി ജനുവരി ആദ്യവാരം മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തുമെന്ന് റവന്യു മന്ത്രി കെ രാജന്‍ അറിയിച്ചു. ഒരാളും വിട്ട് പോകാതെ എല്ലാവരുമായും കൂടിക്കാഴ്ച നടത്തും. ഭൂമി ലഭ്യതയില്‍ കോടതി വിധി വന്നാല്‍ മണിക്കൂറുകള്‍ക്ക് അകം തുടര്‍ നടപടി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സജ്ജമാണ്. ഭൂമിയില്‍ അവ്യക്തത തുടരുന്നത് കൊണ്ട് മാത്രമാണ് അത്തരം ചരച്ചകള്‍ ഇത് വരെ നടക്കാത്തതെന്നും റവന്യു മന്ത്രി വിശദീകരിച്ചു.