- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസിന്റെ റൗഡി പട്ടികയിലുള്ള യുവാവ് തൂങ്ങിമരിച്ചു; സംസ്ക്കാര ശേഷം പോലിസിന് നേരെ കല്ലെറിഞ്ഞ് യുവാവിന്റെ സുഹൃത്തുക്കള്‍
പൊലീസിന്റെ റൗഡി പട്ടികയിലുള്ള യുവാവ് തൂങ്ങിമരിച്ചു; സംസ്ക്കാര ശേഷം പോലിസിന് നേരെ കല്ലെറിഞ്ഞ് യുവാവിന്റെ സുഹൃത്തുക്കള്‍
പത്തനംതിട്ട: കൊടുമണ്ണില്‍ പൊലീസിന്റെ റൗഡി പട്ടികയിലുള്ള യുവാവ് തൂങ്ങിമരിച്ചു. അതുല്‍ പ്രകാശ് എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. സംസ്‌കാരത്തിന് ശേഷം അതുലിന്റെ സുഹൃത്തുക്കള്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു.
കഴിഞ്ഞ ദിവസമാണ് അതുല്‍ പ്രകാശ് തൂങ്ങി മരിച്ചത്. തുടര്‍ന്ന് സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം അതുലിന്റെ ചില സുഹൃത്തുക്കള്‍ പ്രദേശത്ത് അക്രമം അഴിച്ചുവിടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പൊലീസിന് നേരെ കല്ലെറിഞ്ഞതിന് പുറമെ വെള്ളിയാഴ്ച വൈകുന്നേരം റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ചില സ്വകാര്യ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി അതിന് കേടുപാടുകള്‍ വരുത്തിയതായും ആരാപണമുണ്ട്. തുടര്‍ന്ന് കൂടുതല്‍ പൊലീസ് സംഘമെത്തി ഇവരെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചതോടെ പലരും ഓടിപ്പോയി. ഏഴ് പേര്‍ നിലവില്‍ പൊലീസ് കസ്റ്റഡിയിലുണ്ട്.