- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശിവഗിരി തീര്‍ത്ഥാടനം ഡിസംബര്‍ 30ന് ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ശിവഗിരി തീര്‍ത്ഥാടനം ഡിസംബര്‍ 30ന് ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: 92-ാമത് ശിവഗിരി തീര്‍ത്ഥാടനം ഡിസംബര്‍ 30 ന് രാവിലെ 10 ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഉദ്ഘാടനം ചെയ്യും. 30,31, ജനുവരി ഒന്ന് തീയതികളിലായി നടക്കുന്ന തീര്‍ത്ഥാനടത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്ര് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയും തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദയും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 31 ന് രാവിലെ 10 ന് തീര്‍ത്ഥാടക മഹാസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
തീര്‍ത്ഥാടന ഉദ്ഘാടന ചടങ്ങില്‍ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്ര് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണവും മന്ത്രി എം.ബി. രജേഷ് മുഖ്യപ്രഭാഷണവും നിര്‍വഹിക്കും . 11.30 ന് വിദ്യാഭ്യാസ സമ്മേളനം മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി ജി.ആര്‍.അനില്‍ അദ്ധ്യക്ഷനായിരിക്കും. ചടങ്ങില്‍ നാരയണഗുരുകുലം അദ്ധ്യക്ഷന്‍ ഗുരുമുനിനാരായണപ്രസാദിനെ ആദരിക്കും. രമേശ് ചെന്നിത്തല എം.എല്‍.എ വിശിഷ്ടാതിഥിയായിരിക്കും. ഉച്ചയ്ക്ക് 2 ന് മന്ത്രി കെ.എന്‍.ബാലഗോപാല്‍ ശാസ്ത്രസങ്കേതിക സമ്മേളനം ഉദ്ഘാടനം ചെയ്യും.
ഇന്റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. അനന്തരാമകൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് 5 ന് ശുചിത്വം, ആരോഗ്യം, ഉന്നതവിദ്യാഭ്യാസം സമ്മേളനം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ഡോ. മാര്‍ത്താണ്ഡപിള്ള, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസ് എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തും. രാത്രി 7 ന് കലാപരിപാടികളുടെ ഉദ്ഘാടനം മല്ലിക സുകുമാരന്‍ നിര്‍വഹിക്കും.