കോഴിക്കോട്: വനനിയമ ഭേദഗതി കരട് വിജ്ഞാപനത്തില്‍ അനാവശ്യ വിവാദം ഉണ്ടാക്കുന്നുവെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. വിവാദങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്നാണ് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെന്നും കര്‍ഷക വിരുദ്ധമെന്നാണ് പലരും ഉന്നയിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

എല്ലാവരോടും സംസാരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും സര്‍ക്കാരിന് മുന്‍വിധിയില്ലെന്നും മന്ത്രി പറഞ്ഞു. ഇപ്പോഴത്തെ നിയമത്തില്‍ വനംവകുപ്പ് വാച്ചര്‍ക്ക് വാറന്റ് കൂടാതെ അറസ്റ്റ് ചെയ്യാനുള്ള അധികാരമുണ്ടെന്നും ഈ അധികാരം എടുത്തുകളയുകയാണ് ഭേദഗതിയിലൂടെ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

വനപാലകര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നതാണ് ഭേദഗതിയെന്ന് കേള കര്‍ഷക കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള സ്വകാര്യഭൂമി തുച്ഛമായ വിലയ്ക്ക് വാങ്ങി വില്‍ക്കുന്ന മാഫിയാസംഘങ്ങള്‍ സജീവമാണെന്നും കര്‍ഷക കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.