കണ്ണൂര്‍: മലയാള ഭാഷയ്ക്കും കേരളത്തിനും അമൂല്യ സംഭാവന നല്‍കിയ സാഹിത്യ രംഗത്തെ അതികായനായിരുന്നു എം ടി വാസുദേവന്‍ നായരെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു. മലയാളത്തെ ലോകോത്തര രംഗത്തേക്ക് കൊണ്ടു വരാന്‍ അദ്ദേഹത്തിന്റെ രചനകള്‍ സഹായിച്ചു. മലയാള സാഹിത്യത്തിന്റെ കുലപതി കൂടിയായ എം ടി യുടെ വേര്‍പാട് വേദനാജനകമാണെന്നും ഇപി പറഞ്ഞു. അദ്ദേഹത്തിന്റെ രചനകള്‍ സിനിമാ മേഖലയേയും പരിപോഷിപ്പിച്ചു. കൈവച്ച മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച മനുഷ്യസ്‌നേഹിയായിരുന്നു എം.ടി. അദ്ദേഹത്തിന്റെ വേര്‍പാടില്‍ അനുശോചിക്കുന്നതായും കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നതായും ഇപി ജയരാജന്‍ പറഞ്ഞു