- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിമൂന്നുകാരിക്ക് നേരെ അശ്ലീല പ്രദര്‍ശനം; 40കാരന് അറസ്റ്റില്‍
പതിമൂന്നുകാരിക്ക് നേരെ അശ്ലീല പ്രദര്‍ശനം; 40കാരന് അറസ്റ്റില്‍
തിരുവല്ല: പതിമൂന്നുകാരിയോട് ലൈംഗികച്ചുവയോടെ സംസാരിക്കുകയും, അശ്ലീലപ്രദര്‍ശനം നടത്തുകയുംചെയ്ത ഇരവിപേരൂര്‍ പൊടിപ്പാറ പുത്തന്‍പറമ്പില്‍ പി.വി. രാജേഷ് (40)നെ തിരുവല്ല പോലീസ് അറസ്റ്റുചെയ്തു. ചൈല്‍ഡ് ലൈനില്‍നിന്ന് വിവരംലഭിച്ചതിന്റെ അടിസ്ഥാനത്തില്‍, പിങ്ക് പോലീസ് മൊഴി രേഖപ്പെടുത്തി. തുടര്‍ന്ന് തിരുവല്ല പോലീസ് കേസെടുത്തു. കുട്ടിക്ക് കൗണ്‍സലിങ് ലഭ്യമാക്കാന്‍ ശിശുക്ഷേമസമിതിക്ക് റിപ്പോര്‍ട്ട് നല്‍കി. പിന്നീട് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പൊടിപ്പാറയിലെ വീടിനുസമീപത്തുനിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്‍സ്പെക്ടര്‍ സുനില്‍ കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. പ്രതിയെ റിമാന്‍ഡുചെയ്തു.
Next Story