- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല ദര്‍ശനം; ഫ്രാന്‍സില്‍ നിന്നെത്തിയ അയ്യപ്പ ഭക്ത ഹൃദയാഘാതം മൂലം മരിച്ചു
ശബരിമല ദര്‍ശനം; ഫ്രാന്‍സില്‍ നിന്നെത്തിയ അയ്യപ്പ ഭക്ത ഹൃദയാഘാതം മൂലം മരിച്ചു
ശബരിമല: അയ്യപ്പദര്‍ശത്തിനായി ഫ്രാന്‍സില്‍നിന്നെത്തിയ തീര്‍ഥാടക ഹൃദയാഘാതം മൂലം മരിച്ചു. ഫ്രാന്‍സിലെ നോയിസിലേസെക് സ്വദേശി പെരിമ്പലക്ഷ്മി നാഗരത്നം (73) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 10.15-ഓടെ നീലിമല കയറ്റത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഡോളിയില്‍ സമീപത്തെ എമര്‍ജന്‍സി മെഡിക്കല്‍ സെന്ററില്‍ എത്തിച്ചു. തുടര്‍ന്ന് ആംബുലന്‍സില്‍ പമ്പ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി.
Next Story