- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരീക്ഷകള്‍ എഴുതാനെന്ന വ്യാജേന അവധിയെടുത്ത ശേഷം ഡ്യൂട്ടിയായി പരിഗണിക്കാന്‍ വ്യാജരേഖ; എക്‌സൈസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെന്ഷന്: നടപടി കുട്ടനാട് എക്‌സൈസ് റേഞ്ച് ഓഫിസിലെ സിവില്‍ എക്‌സൈസ് ഓഫിസര്‍ ബി.എസ്.സംഗമിത്രയ്ക്കെതിരെ
പരീക്ഷകള്‍ എഴുതാനെന്ന വ്യാജേന അവധിയെടുത്ത ശേഷം ഡ്യൂട്ടിയായി പരിഗണിക്കാന്‍ വ്യാജരേഖ; എക്‌സൈസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെന്ഷന്
തിരുവനന്തപുരം: അവധിയെടുത്ത ശേഷം ഡ്യൂട്ടിയായി പരിഗണിക്കാന്‍ വ്യാജരേഖകള്‍ ഹാജരാക്കിയ എക്‌സൈസ് ഉദ്യോഗസ്ഥയെ സസ്‌പെന്‍ഡ് ചെയ്തു. ആലപ്പുഴ കുട്ടനാട് എക്‌സൈസ് റേഞ്ച് ഓഫിസിലെ വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ ബി.എസ്.സംഗമിത്രയെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. വിജിലന്‍സിന്റെയും പിഎസ്സി സെക്രട്ടറിയുടെയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്ത് ആലപ്പുഴ ഡപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ എസ്.വിനോദ് കുമാര്‍ ആണ് ഉത്തരവിറക്കിയത്.
പിഎസ്സി വകുപ്പുതല പരീക്ഷകള്‍ എഴുതാനെന്ന വ്യാജേന അവധിയെടുത്ത ശേഷം ഡ്യൂട്ടിയായി പരിഗണിക്കാന്‍ വ്യാജരേഖകള്‍ ഹാജരാക്കുക ആയിരുന്നു.
സംഗമിത്ര കാര്‍ത്തികപ്പള്ളി റേഞ്ചില്‍ ജോലി ചെയ്യുമ്പോഴാണ് പിഎസ്സി നടത്തിയ വകുപ്പുതല പരീക്ഷകളില്‍ പങ്കെടുത്തെന്നു കാട്ടി വ്യാജ ഹാജര്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ചത്. 2023 ഏപ്രില്‍ 24, മേയ് 16, 20 തീയതികളില്‍ നടന്ന വകുപ്പുതല പരീക്ഷകള്‍ക്ക് അപേക്ഷിക്കുകയോ പങ്കെടുക്കുകയോ ചെയ്യാതെയാണ് ഈ ദിവസങ്ങളിലെ അവധി ഡ്യൂട്ടിയായി പരിഗണിക്കാന്‍ വ്യാജ ഹാജര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.
സംഗമിത്രയുടെ ഭര്‍ത്താവ് എറണാകുളം ജില്ലാ പിഎസ്സി ഓഫിസില്‍ വെരിഫിക്കേഷനു ഹാജരായപ്പോള്‍ ഓഫിസ് സീല്‍ പതിച്ച ഹാജര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. ഇതിന്റെ മാതൃകയില്‍ ഒപ്പ് രേഖപ്പെടുത്തിയാണ് ഒരു സര്‍ട്ടിഫിക്കറ്റ് തയാറാക്കിയത്. മുന്‍ പരീക്ഷകള്‍ക്ക് ഹാജരായപ്പോള്‍ പരീക്ഷ കേന്ദ്രത്തില്‍നിന്നു കൈക്കലാക്കിയ ആലപ്പുഴ ജില്ലാ ഓഫിസ് സീല്‍ പതിഞ്ഞ സര്‍ട്ടിഫിക്കറ്റിന്റെ മാതൃകയില്‍ രണ്ട് സര്‍ട്ടിഫിക്കറ്റുകള്‍ കൂടി വ്യാജമായി നിര്‍മിച്ചെന്നും വിജിലന്‍സ് കണ്ടെത്തി.