- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീരിയലില്‍ പണിയെടുക്കുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കോഡിനേറ്റര്‍ക്ക് നേരെ ലൈംഗികാതിക്രമം; ആരോപണം പ്രെഡക്ഷന്‍ എക്സിക്യൂട്ടീവിനെതിരെ; ചിത്രാഞ്ജലി പീഡനത്തില്‍ കേസെടുത്ത് തിരുവല്ലം പോലീസ്
തിരുവനന്തപുരം: സീരിയല്‍ രംഗത്ത് വീണ്ടും പീഡനം. ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കോഡിനേറ്റര്‍ക്ക് നേരെ ലൈംഗികാതിക്രമം. മലയാളത്തിലെ ഒരു സീരിയല്‍ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവാണ് ലൈംഗികാതിക്രമം നടത്തിയത്. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് സംഭവം.
കഴിഞ്ഞ ജൂലായിലാണ് അതിക്രമം നടന്നത്. കഴിഞ്ഞദിവസമാണ് അതിജീവിത പരാതി നല്‍കിയത്. സീരിയല്‍ നിര്‍മാതാവ് പറഞ്ഞതുകൊണ്ടാണ് പരാതി നല്‍കാന്‍ വൈകിയതെന്ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കോഡിനേറ്റര്‍ പറഞ്ഞു. ഹേമ കമ്മിറ്റി വന്നിട്ടും സെറ്റുകളില്‍ ലൈംഗികാതിക്രമം തുടരുന്നുവെന്നും അവര്‍ പറഞ്ഞു. സംഭവത്തില്‍ തിരുവല്ലം പോലീസ് കേസെടുത്തു. പരാതി കിട്ടിയപ്പോള്‍ തന്നെ പോലീസ് കേസെടുത്തു.
Next Story