- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൃദംഗവിഷന്റെ ഗിന്നസ് നൃത്ത പരിപാടിയില്‍ തകര്‍ന്ന കലൂര്‍ സ്റ്റേഡിയത്തിലെ പിച്ച് മോശം നിലയില്‍; ആശങ്ക വ്യക്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്
ആശങ്ക വ്യക്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്
കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന ഗിന്നസ് നൃത്ത പരിപാടി വീണ്ടും വിവാദത്തില്‍. മൃദംഗവിഷന്‍ പരിപാടിയിലൂടെ സ്റ്റേഡിയത്തിലെ പിച്ചിന് കേടുപാട് സംഭവിച്ചതായി കേരള ബ്ലാസ്റ്റേഴ്സ് വ്യക്തമാക്കി. സ്റ്റേഡിയത്തിലെ പിച്ച് മോശം നിലയിലായെന്നും അതില്‍ ആശങ്കയുണ്ടെന്നും കേരള ബ്ലാസ്റ്റേഴ്സ് എഫ്സി അറിയിച്ചു.
തിങ്കളാഴ്ച നടക്കാനിരിക്കുന്ന ഐഎസ്എല്‍ മത്സരത്തിന്റെ മുന്നോടിയായി നടത്തിയ പരിശോധനകള്‍ക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് അധികൃതര്‍ ആശങ്ക അറിയിച്ചത്. രാജ്യത്തെ ഏറ്റവും മികച്ച ഗ്രൗണ്ടുകളില്‍ ഒന്നാണ് കലൂര്‍ സ്റ്റേഡിയം. അടുത്തിടെ ഇവിടെ സംഘടിപ്പിച്ച കായിക ഇതര പരിപാടിയെ തുടര്‍ന്നാണ് പിച്ചിന്റെ നില മോശമായിരിക്കുന്നതെന്നും ബ്ലാസ്റ്റേഴ്സ് പറയുന്നു.
കായിക മത്സരങ്ങള്‍ക്കായി തയ്യാറാക്കിയിട്ടുള്ള ഗ്രൗണ്ടില്‍ കായിക ഇതര പരിപാടികള്‍ സംഘടിപ്പിച്ചാല്‍ പിച്ച് പൂര്‍ണമായും നശിക്കും. അത് അംഗീകരിക്കാനാവില്ല. ഇത്തരമൊരു സാഹചര്യം ഉണ്ടാകുന്നത് തടയുന്നതിനായുള്ള മുന്‍കരുതലുകള്‍ നടപടികളൊന്നും തന്നെ ഉണ്ടായിട്ടില്ലെന്നും ബ്ലാസ്റ്റേഴ്സ് ചൂണ്ടിക്കാട്ടി.
വലിയ തുക ചിലവഴിച്ചാണ് ഗ്രൗണ്ടില്‍ മത്സരയോഗ്യമായ പിച്ച് തയ്യാറാക്കുന്നതും കൃത്യമായ പരിചരണത്തിലൂടെ നിലനിര്‍ത്തുന്നതും. മോശമായാല്‍ പിച്ച് വീണ്ടും തയ്യാറാക്കുന്നതിനും ഏറെ തുക ആവശ്യമാണ്. അതിനാല്‍ ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടാന്‍ പാടില്ലെന്നും ബ്ലാസ്റ്റേഴ്സ് പറയുന്നു. നിലവില്‍ പിച്ച് പൂര്‍ണമാസജ്ജമാക്കുന്നതിനായി ബ്ലാസ്റ്റേഴ്സിന്റെ പിച്ച് ടീം രാപ്പകല്‍ അധ്വാനിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. തിങ്കളാഴ്ച നടക്കാനിരിക്കുന്ന ഐഎസ്എല്‍ മത്സരത്തിന്റെ മുന്നോടിയായി നടത്തിയ പരിശോധനകള്‍ക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് അധികൃതര്‍ ആശങ്ക വ്യക്തമാക്കിയിരിക്കുന്നത്.
രാജ്യത്തെ ഏറ്റവും മികച്ച ഗ്രൗണ്ടുകളില്‍ ഒന്നാണ് കലൂര്‍ സ്റ്റേഡിയം. അടുത്തിടെ ഒരു കായിക ഇതര പരിപാടി ഇവിടെ സംഘടിപ്പിക്കപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ഗ്രൗണ്ടിലെ പിച്ചിന്റെ നില മോശമായിരിക്കുന്നത്. ഇതില്‍ കേരള ബ്ലാസ്റ്റേഴ്‌സും ഐഎസ്എല്‍ അധികൃതരും നിരാശയിലാണ്. കായിക മത്സരങ്ങള്‍ക്കായി തയ്യാറാക്കിയിട്ടുള്ള ഗ്രൗണ്ടില്‍ കായിക ഇതര പരിപാടികള്‍ സംഘടിപ്പിക്കുന്നതിലൂടെ പിച്ച് പൂര്‍ണമായും നശിക്കുന്ന അവസ്ഥയാണുണ്ടാകുന്നത്. ഇത് അംഗീകരിക്കാനാവില്ല. ഇത്തരമൊരും സാഹചര്യം ഉണ്ടാകുന്നത് തടയുന്നതിനായുള്ള മുന്‍കരുതലുകള്‍ നടപടികളൊന്നും തന്നെ ഉണ്ടായിട്ടില്ലെന്നും ബ്ലാസ്റ്റേഴ്സ് ചൂണ്ടിക്കാട്ടി.
വലിയ തുക ചിലവഴിച്ചാണ് ഗ്രൗണ്ടില്‍ മത്സരയോഗ്യമായ പിച്ച് തയ്യാറാക്കുന്നതും കൃത്യമായ പരിചരണത്തിലൂടെ നിലനിര്‍ത്തുന്നതും. മോശമായാല്‍ പിച്ച് വീണ്ടും നന്നാക്കുന്നതിനായി ഏറെ തുക ആവശ്യമാണ്. അതിനാല്‍ ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടാന്‍ പാടില്ല. നിലവില്‍ പിച്ച് പൂര്‍ണമായി സജ്ജമാക്കുന്നതിനായി ബ്ലാസ്റ്റേഴ്‌സിന്റെ പിച്ച് ടീം രാപ്പകല്‍ അധ്വാനിക്കുകയാണെന്നും ബ്ലാസ്റ്റേഴ്സ് അധികൃതര്‍ വ്യക്തമാക്കി.
ഗിന്നസ് റെക്കോഡിനായി 12,000 പേരെ പങ്കെടുപ്പിച്ച ഭരതനാട്യ പരിപാടിയാണ് സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചത്. ഉമ തോമസ് എംഎല്‍എ ഉദ്ഘാടന വേദിയില്‍ നിന്ന് വീണ് പരിക്കേറ്റതോടെ പരിപാടി വിവാദത്തിലായിരുന്നു. സ്റ്റേഡിയം വിട്ടുകൊടുത്ത ജിസിഡിഎയ്ക്ക് എതിരെയും വിമര്‍ശനവും പ്രതിഷേധവും ഉയര്‍ന്നു. കുട്ടികളില്‍ നിന്ന് സാമ്പത്തിക പിരിവ് ഉള്‍പ്പെടെ നടത്തിയതും സ്റ്റേഡിയത്തില്‍ പരിപാടി നടത്തിയതിന്റെയും പേരില്‍ സംഘാടകര്‍ക്കെതിരെ വലിയ ആരോപണം ആണ് ഉയര്‍ന്നത്.