- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏകീകൃത കുര്‍ബാനയില്‍ നിന്ന് പിന്നോട്ടില്ലെന്ന് എറണാകുളം അങ്കമാലി അതിരൂപതയുടെ പുതിയ വികാരി ബിഷപ്പ് ജോസഫ് പാംപ്ലാനിയും; പ്രശന്ങ്ങള്‍ അവസാനിപ്പിക്കുന്നത് തന്റെ ഉത്തരവാദിത്തമാണെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ്
എറണാകുളം: ഏകീകൃത കുര്‍ബാനയില്‍ നിന്ന് പിന്നോട്ടില്ലെന്ന് എറണാകുളം അങ്കമാലി അതിരൂപത വികാരിയായി ചുമതലയേറ്റെടുത്ത ബിഷപ്പ് ജോസഫ് പാംപ്ലാനി. മാര്‍പ്പാപ്പയുടെ തീരുമാനം അന്തിമമാണ്. സമരം അവസാനിപ്പിക്കണമെന്നും, ഒരുമിച്ചിരുന്ന് വിഷയം ചര്‍ച്ച ചെയ്യാമെന്നും പാംപ്ലാനി പറഞ്ഞു.
തന്റെ പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും കുറവുണ്ടായിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്ന് മുന്‍ അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബോസ്‌കോ പുത്തൂരും പറഞ്ഞു. പ്രശന്ങ്ങള്‍ അവസാനിപ്പിക്കുന്നത് തന്റെ ഉത്തരവാദിത്തമാണെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ പറഞ്ഞു.
അതിരൂപത ആസ്ഥാനത്തെ സംഘര്‍ഷത്തില്‍ വൈദികര്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് അടക്കം ചുമത്തി നാല് കേസുകളെടുത്തു. എറണാകുളം സെന്‍ട്രല്‍ പൊലീസ് ആണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. പ്രശ്‌ന പരിഹാരത്തിനുള്ള സമവായ ചര്‍ച്ച ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ വൈകിട്ട് നടക്കും.




