കാസര്‍കോട്: വ്യോമസേനയുടെ അഗ്നിവീര്‍ തിരഞ്ഞെടുപ്പിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഓഗസ്റ്റ് നാലുവരെ നീട്ടി. ഓണ്‍ലൈന്‍ പരീക്ഷ ഒക്ടോബര്‍ 18-ന് നടക്കും. 2004 ജൂലായ് മൂന്നിനും 2008 ജനുവരി മൂന്നിനും ഇടയില്‍ ജനിച്ച യോഗ്യരായ അവിവാഹിതരായ പുരുഷ, സ്ത്രീ ഉദ്യോഗാര്‍ഥികള്‍ക്ക് agnipath.vayu cdac.ac.in എന്ന വെബ്സൈറ്റില്‍ അപേക്ഷിക്കാം.