- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉടുമ്പിനെ പിടികൂടി ഇറച്ചിയാക്കി ഭക്ഷിക്കാന്‍ ശ്രമം; തമിഴ്നാട് സ്വദേശികളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി
ഉടുമ്പിനെ പിടികൂടി ഇറച്ചിയാക്കി ഭക്ഷിക്കാന്‍ ശ്രമം; തമിഴ്നാട് സ്വദേശികളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി
കണ്ണൂര്‍: ഉടുമ്പിനെ പിടികൂടി ഇറച്ചിയാക്കി കഴിക്കാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശികള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടിയില്‍. തെങ്കാശി സ്വദേശികളായ സുന്ദരമൂര്‍ത്തി, മായാസുദില എന്നിവരാണ് വനംവകുപ്പിന്റെ പിടിയിലായത്. വനംവകുപ്പിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കണ്ണൂര്‍ പയ്യാമ്പലത്തുവെച്ച് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
പയ്യാമ്പലം പഞ്ഞിക്കല്‍ കെ.വി.ജി. ചിപ്സ് കടയുടെ തൊട്ടടുത്തുള്ള കെട്ടിടത്തില്‍ വെച്ചാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. കെട്ടിടത്തിനുള്ളില്‍ രണ്ടുപേര്‍ ഉടുമ്പിനെ ഇറച്ചിയാക്കി ഭക്ഷിക്കാന്‍ ശ്രമിക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് വനംവകുപ്പ് സ്ഥലത്തെത്തിയത്.
തളിപ്പറമ്പ് സ്പെഷ്യല്‍ ഡ്യൂട്ടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പ്രദീപന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ പക്കല്‍നിന്നും ഉടുമ്പിന്റെ ഇറച്ചിയും മറ്റ് അവശിഷ്ടങ്ങളും കണ്ടെടുത്തിട്ടുണ്ട്.