ഭയാര്‍ത്ഥി പ്രവാഹം നിയന്ത്രിക്കുന്നതിനായി സ്വീഡന്‍ നടപ്പിലാക്കിയ നിയന്ത്രണങ്ങള്‍ എല്ലാം തന്നെ ഫലം കാണുന്നു. സ്വീഡന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കുറവ് അഭയാര്‍ത്ഥി വിസ പോയ വര്‍ഷം കൂടിയാണ് കടന്ന് പോയത്. നാല്‍പ്പത് വര്‍ഷത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്. കഴിഞ്ഞ പത്ത് വര്‍ഷമായി കുടിയേറ്റ നിയമങ്ങളില്‍ സ്വീഡന്‍ സ്വീകരിച്ച ശക്തമായ നിലപാടുകള്‍ തന്നെയാണ് ഇതിന് ഏറെ സഹായകരമായി മാറിയത്. 2015 ല്‍ മാത്രം ഒരു ലക്ഷത്തി അറുപത്തി മൂവായിരം അഭയാര്‍ത്ഥികളെയാണ് സ്വീഡന്‍ രാജ്യത്തേക്ക് പ്രവേശിപ്പിച്ചത്.

ഇത് യൂറോപ്യന്‍ രാജ്യങ്ങളെ അമ്പരപ്പിച്ചിരുന്നു. യൂറോപ്യന്‍ യൂണിനില്‍ പെട്ട ഏത് രാജ്യത്തേക്കാളും വലിയ നിരക്കാണ് അന്ന് രേഖപ്പെടുത്തിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം വെറും 6250 പേരെ മാത്രമാണ് കഴിഞ്ഞ വര്‍ഷം സ്വീഡന്‍ അഭയാര്‍ത്ഥികളായി പരിഗണിച്ചത്. കുടിയേറ്റത്തിന്റെ ചുമതലയുള്ള മന്ത്രിയായ ജൊഹാന്‍ ഫോര്‍സെലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എന്നാല്‍ യുക്രൈനില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. യൂറോപ്യന്‍ യൂണിയനില്‍ ഉള്‍പ്പെട്ട രാജ്യങ്ങളെല്ലാം തന്നെ യുക്രൈനില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് താല്‍ക്കാലിക സംരക്ഷണം നല്‍കുന്നതിന്റെ ഭാഗമായി അവര്‍ക്ക് പ്രത്യേക അനുമതി ഇതിനായി നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം 9645 പേരാണ് അഭയാര്‍ത്ഥികളായി പരിഗണിക്കുന്നതിനായി അപേക്ഷ നല്‍കിയിരുന്നത്.

2015 ല്‍ അഭയാര്‍ത്ഥികള്‍ക്ക് കൂട്ടത്തോടെ താമസിക്കാന്‍ അനുമതി നല്‍കിയത് സ്വീഡനില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇവരുടെ താമസവും കുട്ടികളുടെ വിദ്യാഭ്യാസവും എല്ലാം തന്നെ ഫലപ്രദമായി നടപ്പിലാക്കാന്‍ അന്ന് പല ബുദ്ധിമുട്ടുകളും നേരിട്ടിരുന്നു. തുടര്‍ന്ന് സ്വീഡനില്‍ നിലവില്‍ വന്ന സര്‍്ക്കാരുകള്‍ എല്ലാം തന്നെ ഇക്കാര്യത്തില്‍ കര്‍ശനമായ നിലപാടുകളാണ് സ്വീകരിച്ചിരുന്നത്. അഭയാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ താല്‍ക്കാലിക റെസിഡന്റ് പെര്‍മിറ്റുകള്‍ മാത്രമാണ് നല്‍കുന്നത്. സ്വീഡന്‍ വിട്ട് പോകുന്ന അഭയാര്‍ത്ഥികള്‍ക്ക് മുപ്പത്തിനാലായിരം ഡോളര്‍ വീതം നല്‍കാന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനവും ഏറെ ഫലപ്രദമായി നടപ്പിലാക്കാനും കഴിഞ്ഞു. ക്രിമിനല്‍ പശ്ചാത്തലമുള്ള പല അഭയാര്‍ത്ഥികളും ഇത്തരത്തില്‍ തങ്ങളുടെ ജീവിതരീതികള്‍ സ്വീഡനില്‍ നടപ്പില്ല എന്ന് മനസിലാക്കി ഇത്തരത്തില്‍ പണം വാങ്ങി

മറ്റ് രാജ്യങ്ങളിലേക്ക് പോകുകയും ചെയ്തിരുന്നു.

ഇപ്പോള്‍ അഭയാര്‍ത്ഥികളായി പരിഗണിക്കണമെന്ന അപേക്ഷ നല്‍കുന്ന നാലില്‍ മൂന്ന് പേരുടേയും അപേക്ഷകള്‍ തള്ളുന്നതാണ് രീതി. നോര്‍വ്വേ , സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങിയ യൂറോപ്യന്‍ യൂണിയനില്‍ പെട്ട രാജ്യങ്ങളിലേക്ക് 10 ലക്ഷത്തോളം പേരാണ് അഭയാര്‍ത്ഥ്ികളാകാന്‍ അപേക്ഷ നല്‍കിയത്. വരും വര്‍ഷങ്ങിലും അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ ഇത് നിലപാട് തന്നെ തുടരാനാണ് സ്വീഡന്റെ തീരുമാനം. സ്വീഡന്‍ അഭയാര്‍ത്ഥികള്‍ക്ക് എതിരാണെന്ന് ഇതിന് അര്‍ത്ഥമില്ലെന്നും ഇത്രയും പേരെ ഉള്‍ക്കൊള്ളാനുള്ള സംവിധാനങ്ങള്‍ രാജ്യത്തില്ലെന്നും കുടിയേറ്റത്തിന്റെ ചുമതലയുള്ള മന്ത്രിയായ ജൊഹാന്‍ഫോര്‍സെല്‍ വ്യക്തമാക്കി.

പൊതുവേ ലോകത്തെ ഏറ്റവും സമാധാനമുള്ള രാജ്യമായി അറിയപ്പെട്ടിരുന്ന സ്വീഡനില്‍ കുടിയേറ്റക്കാരുടെ വന്‍ കടന്നുകയറ്റത്തോടെ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചതായി പൊതുവേ പരാതി ഉയര്‍ന്നിരുന്നു. 2022ല്‍ മാത്രം ഇത്തരത്തില്‍ എത്തിയ അധോലോക സംഘങ്ങള്‍ തമ്മില്‍ നടത്തിയ ഏറ്റുമുട്ടലുകളില്‍ 63 പേരാണ് കൊല്ലപ്പെട്ടത്.