മാവേലിക്കര: മാവേലിക്കര നഗരപരിധിയിലെ ഹോട്ടലുകള്‍, ബേക്കറികള്‍, ഹോം സ്റ്റേകള്‍ എന്നിവിടങ്ങളില്‍ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണമടക്കം പിടികൂടി. വീട്ടിലെ ഊണ് എന്ന സ്ഥാപനത്തില്‍ നിന്നും പഴകിയ മത്സ്യം, കുബൂസ്, പൊറോട്ട എന്നിവയും ദുര്‍ഗന്ധം വമിക്കുന്ന ആഹാര സാധനങ്ങളും പിടിച്ചെടുത്തു.

ജംഗ്ഷനിലെ ബേക്കറിയില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതും പഴകിയതുമായ ഇറച്ചി, പാല്‍, എണ്ണ തുടങ്ങിയവയും പിടിച്ചെടുത്ത് നശിപ്പിച്ചു. അനാരോഗ്യകരമായും ശുചിത്വമില്ലാതെയും പ്രവര്‍ത്തിച്ച സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. കൂടാതെ ഹെല്‍ത്ത് കാര്‍ഡ്, ലൈസന്‍സ് എന്നിവ എടുക്കുന്നതിനും നിര്‍ദ്ദേശിച്ചു. വരുംദിവസങ്ങളിലും നഗരസഭ കര്‍ശനമായി ആരോഗ്യപരിശോധന നടത്തുന്നതാണെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.