- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഊര്‍ങ്ങാട്ടിരിയില്‍ കിണറ്റില്‍ നിന്നു കരകയറ്റിയ കാട്ടാനയെ ഉള്‍ക്കാട്ടിലേക്ക് തുരത്തി; കാട്ടിലേക്ക് ആനയെ കയറ്റിയത് കുങ്കിയാനകള്‍
മലപ്പുറം: ഊര്‍ങ്ങാട്ടിരിയില്‍ കിണറ്റില്‍നിന്നു കരകയറ്റിയ കാട്ടാനയെ ഉള്‍ക്കാട്ടിലേക്ക് തുരത്തി. ഇതിനായി വയനാട്ടില്‍ നിന്ന് സുരേന്ദ്രന്‍, വിക്രം എന്നീ കുങ്കിയാനകളെത്തിയിരുന്നു.
ആന വനാതിര്‍ത്തി ഭാഗത്തോ കൃഷിയിടത്തിലോ നില്‍ക്കുന്നുണ്ടെങ്കില്‍ വനത്തിനുള്ളിലേക്ക് തുരത്തുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചിരുന്നു. ആന വീണ്ടും തിരിച്ചെത്തി കൃഷിയിടം നശിപ്പിക്കാനിടയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇനിയും നിരീക്ഷണം തുടരും. ആന മടങ്ങിയെത്താനുള്ള സാധ്യത കൂടുതലാണ്. 20 മണിക്കൂറോളം കിണറ്റില്‍ കുടുങ്ങിയശേഷമാണ് കിണറിന്റെ ഒരു ഭാഗം പൊളിച്ച് ആനയെ കരയ്‌ക്കെത്തിച്ചത്. ആനയുടെ ആരോഗ്യനില മോശമാണെന്ന് ഡിഎഫ്ഒ അറിയിച്ചു.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഊര്‍ങ്ങാട്ടിരിയിലെ കൂരങ്കല്ല് സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റില്‍ ആന വീണത്. കിണറിന്റെ ഉടമയ്ക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന ഉറപ്പിന്‍മേലാണ് പ്രതിഷേധം അവസാനിപ്പിച്ച് കിണറിന്റെ ഒരു ഭാഗം പൊളിക്കാന്‍ നാട്ടുകാര്‍ സമ്മതിച്ചത്. അറുപതംഗ വനംവകുപ്പ് സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.