കോട്ടയം: രാജ്യത്ത് സൈബര്‍ തട്ടിപ്പുകളുടെ എണ്ണം വര്‍ധിക്കുകയാണ്. പ്രധാനമന്ത്രിയുടെ ചിത്രവും സര്‍ക്കാര്‍ മുദ്രകള്‍ വ്യാജമായി രേഖപ്പെടുത്തിയും വരെയാണ് സൈബര്‍ തട്ടിപ്പുകള്‍. ്രപധാനമന്ത്രിയുടെ പിറന്നാള്‍ സമ്മാനമറിയിച്ച് ലഭിച്ച ലിങ്കുകളില്‍ ക്ലിക്ക് ചെയ്തവര്‍ക്ക് പണം നഷ്ടമായി. സര്‍ക്കാര്‍ സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ കോളര്‍ ട്യൂണ്‍ വഴി സന്ദേശം നല്‍കി വരുമ്പോഴാണ് ഇത്തരം തട്ടിപ്പുകള്‍ അരങ്ങേറുന്നത്. ഓരോ ജില്ലകളിലും കോടികണക്കിന് രൂപകള്‍ സൈബര്‍ കെണി ഉപയോഗിച്ച്് തട്ടിപ്പ് നടത്തിയതായി പരാതി ഉണ്ട്. ചുരുക്കം ചില കേസുകളില്‍ മാത്രമാണ് പ്രതികളെ പിടിക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുമാണ് തട്ടിപ്പുകള്‍ കൂടുതലായി വരുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ മുദ്രകള്‍ നേരിയ വ്യത്യാസം വരുത്തി വാട്സാപ്പുകള്‍ വഴി സന്ദേശവും ലിങ്കുകളും എത്തും. ഇതില്‍ ക്ലിക്ക് ചെയ്താല്‍ പണം ആവശ്യപ്പെടും. പണം നല്‍കിയവര്‍ക്കാര്‍ക്കും തിരിച്ചു കിട്ടിയില്ല. ചെറിിയ തുകയാണ് പോയതെങ്കില്‍ പരാതി നല്‍കിയിട്ടും പ്രയോജനമില്ല എന്നതിനാല്‍ പോലീസില്‍ അറിയിക്കില്ല. പിന്നീട് ഈ അ്ക്കൗണ്ടില്‍ നിന്നും കൂടുതല്‍ തുക നഷ്ടമാകാനുള്ള സാധ്യതയുമുണ്ട്. തട്ടിപ്പിനിരയായ കൂടുതല്‍ പേരും ആശങ്കയിലാണ്. സര്‍ക്കാര്‍ മുദ്രകള്‍ ദുരുപയോഗം ചെയ്ത് തട്ടിപ്പ് നടത്തുന്നവരെ കണ്ടെത്തി കര്‍ശന നടപടിയെടുക്കേണ്ടതാണ്.