- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താമരക്കുളത്ത് ലോട്ടറിക്കടിയില് തീ പിടിച്ച് മൂന്ന് ലക്ഷം രൂപ നഷ്ടം; അഗ്‌നി രക്ഷാ സേനയെത്തി തീയണച്ചു
താമരക്കുളത്ത് ലോട്ടറിക്കടിയില് തീ പിടിച്ച് മൂന്ന് ലക്ഷം രൂപ നഷ്ടം
ആലപ്പുഴ: താമരക്കുളത്ത് ലോട്ടറിക്കടയ്ക്ക് തീപിടിച്ച് 3 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം. അഗ്‌നി രക്ഷാ സേനയെത്തിയാണ് തീയണച്ചത്. താമരക്കുളം പഞ്ചായത്ത് ജംഗ്ഷനില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന താമരക്കുളം പച്ചക്കാട് സ്വദേശി അജിമോന്റെ വിനായക ലോട്ടറീസില്‍ ആണ് തീപിടിത്തമുണ്ടായത്. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് കടയ്ക്കുള്ളില്‍ പുക ഉയരുന്നത് ശ്രദ്ധയില്‍ പെട്ടത്.
അടുത്തുള്ള കടക്കാരും മറ്റും ചേര്‍ന്ന് ഷട്ടര്‍ തുറന്നപ്പോഴേക്കും വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന ലോട്ടറി ടിക്കറ്റുകളും കമ്പ്യൂട്ടറും ഫര്‍ണീച്ചറുകളും മറ്റും കത്തിയമര്‍ന്നിരുന്നു. കായംകുളത്തുനിന്നും അഗ്‌നിരക്ഷാസേനയെത്തിയാണ് തീ പൂര്‍ണമായും അണച്ചത്. കടമുറിയിലെ വയറിംഗ് പൂര്‍ണ്ണമായി കത്തി നശിച്ചിട്ടുണ്ട്.
ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമായതെന്നാണ് നിഗമനം. ഒന്നേകാല്‍ ലക്ഷത്തോളം രൂപയുടെ ലോട്ടറി ടിക്കറ്റുകള്‍ മാത്രം കത്തിപ്പോയതായി ഉടമ അജിമോന്‍ പറഞ്ഞു. കമ്പ്യൂട്ടര്‍, ഫര്‍ണീച്ചറുകള്‍ മുതലായവയും കത്തിനശിച്ചു. കടമുറിക്കും നാശനഷ്ടമുണ്ട്. വിവരമറിഞ്ഞ് നൂറനാട് പോലീസും സ്ഥലത്തെത്തിയിരുന്നു.