- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പുഴ ജില്ലയിലെ അര്‍ത്തുങ്കലില്‍ മത്സ്യബന്ധന തുറമുഖം; 103.32 കോടി രൂപ അനുവദിച്ചു
ആലപ്പുഴ ജില്ലയിലെ അര്‍ത്തുങ്കലില്‍ മത്സ്യബന്ധന തുറമുഖം; 103.32 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: ആലപ്പുഴ ജില്ലയിലെ അര്‍ത്തുങ്കലില്‍ മത്സ്യബന്ധന തുറമുഖ നിര്‍മാണത്തിന് 103.32 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചു. ബ്രേക്ക് വാട്ടര്‍ നിര്‍മാണത്തിനു മാത്രമായി 58.55 കോടി രൂപ നീക്കിവെക്കും.
പുതിയ വാര്‍ഫ്, ലേല ഹാള്‍, കാന്റീന്‍, ലോക്കര്‍ റൂം, ശുചിമുറി സമുച്ചയം, ജലവിതരണ സൗകര്യങ്ങള്‍, ചുറ്റുമതില്‍, അകത്തും പുറത്തും ആവശ്യമായ റോഡുകള്‍, പാര്‍ക്കിങ് സ്ഥലം, 100 ടണ്‍ ഐസ് പ്ലാന്റ്, ഡ്രെഡ്ജിങ്, ഗ്രീന്‍ ബല്‍റ്റ്, കുഴല്‍ക്കിണര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്. നബാര്‍ഡ് സഹായത്തോടെ ഏറ്റെടുത്തിട്ടുള്ള പദ്ധതി, 2027 മാര്‍ച്ചിനകം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
Next Story