- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെടുമ്പാശ്ശേരിയില്‍ 20 കോടി രൂപയുടെ ഹെറോയിന്‍ പിടികൂടിയ കേസ്; സിംബാബ്വേ സ്വദേശിനിക്ക് 11 വര്‍ഷം കഠിനതടവും 1.50 ലക്ഷം രൂപ പിഴയും
നെടുമ്പാശ്ശേരിയില്‍ 20 കോടി രൂപയുടെ ഹെറോയിന്‍ പിടികൂടിയ കേസ്; സിംബാബ്വേ സ്വദേശിനിക്ക് 11 വര്‍ഷം കഠിനതടവും 1.50 ലക്ഷം രൂപ പിഴയും
കൊച്ചി: നെടുമ്പാശ്ശേരിയില്‍ 20 കോടി രൂപയുടെ ഹെറോയിന്‍ പിടികൂടിയ കേസില്‍ സിംബാബ്വേ സ്വദേശിനിക്ക് 11 വര്‍ഷം കഠിനതടവും 1.50 ലക്ഷം രൂപ പിഴയും വിധിച്ചു. ഷാരോണ്‍ ചിക്വാസെ (33) യെയാണ് വിചാരണക്കോടതി ശിക്ഷിച്ചത്.
അഡീ. സെഷന്‍സ് ജഡ്ജി വി.പി.എം. സുരേഷ്ബാബുവാണ് ശിക്ഷ വിധിച്ചത്. 2021 ജൂണ്‍ 19-നാണ് ബാഗില്‍ 2.91 കിലോഗ്രാം ഹെറോയിനുമായി കൊച്ചി വിമാനത്താവളത്തില്‍ ഷാരോണ്‍ പിടിയിലായത്. ബെംഗളൂരുവിലേക്ക് എത്തിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നായിരുന്നു മൊഴി. നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഇന്റലിജന്‍സ് ഓഫിസര്‍ ഡി. പ്രമീളയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജെ. സുനില്‍ ഹാജരായി.
Next Story