ചെന്നൈ: രാജ്ഭവനു നേരെ പെട്രോള്‍ ബോംബ് എറിഞ്ഞ കേസിലെ പ്രതി കുപ്രസിദ്ധ ഗുണ്ട കറുക്ക വിനോദ് (എം.വിനോദ്) എന്‍ഐഎ ജഡ്ജിക്കു നേരെ ചെരിപ്പ് എറിഞ്ഞു.

ചൊവ്വാഴ്ച പൂനമല്ലിയിലെ കോടതിയില്‍ ചെരിപ്പ് എറിഞ്ഞയുടന്‍ പൊലീസ് വിനോദിനെ കീഴ്പ്പെടുത്തി പുറത്തെത്തിച്ചു. ജഡ്ജിയെ ആക്രമിക്കാന്‍ ശ്രമിച്ചതിന് കേസ് റജിസ്റ്റര്‍ ചെയ്തതായി അധികൃതര്‍ പറഞ്ഞു.