തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും ചൂടു കൂടും. തെക്കന്‍ കേരളത്തെക്കാള്‍ ഉയര്‍ന്ന താപനിലയാണ് വടക്കന്‍ കേരളത്തില്‍ അനുഭവപ്പെടുന്നത്. മധ്യകേരളത്തില്‍ നേരിയ ഇടിയോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെങ്കിലും താപനിലയില്‍ കാര്യമായ കുറവ് ഉണ്ടാകാന്‍ സാധ്യതയില്ലെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള കിഴക്കന്‍ കാറ്റ് മധ്യകേരളത്തിലൂടെയും തെക്കന്‍ കേരളത്തിലൂടെയും കടന്നുപോകുന്നതു കൊണ്ട് ഈ പ്രദേശങ്ങളില്‍ മേഘാവൃതമായ അന്തരീക്ഷത്തിനും നേരിയ മഴയ്ക്കും സാധ്യതയുള്ളത്.