- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാജ ആധാര്‍ കാര്‍ഡുപയോഗിച്ച് കേരളത്തിലെത്തി; ഒന്നിച്ച് ഒരു വീട്ടില്‍ താമസിച്ച് വരവെ 27 ബംഗ്ലാദേശികവ്യാജ ആധാര്‍ കാര്‍ഡുപയോഗിച്ച് കേരളത്തിലെത്തി; ഒന്നിച്ച് ഒരു വീട്ടില്‍ താമസിച്ച് വരവെ 27 ബംഗ്ലാദേശികള്‍ പിടിയില്‍: പിടിയിലായത് വടക്കന്‍ പറവൂരിലെ വാടക വീട്ടില്‍ നിന്നും ള്‍ പിടിയില്‍: പിടിയിലായത് വടക്കന്‍ പറവൂരിലെ വാടക വീട്ടില്‍ നിന്നും
വ്യാജ ആധാര്‍ കാര്‍ഡുപയോഗിച്ച് കേരളത്തിലെത്തി; ഒന്നിച്ച് ഒരു വീട്ടില്‍ താമസിച്ച് വരവെ 27 ബംഗ്ലാദേശികള്‍ പിടിയില്‍
പറവൂര്‍: വ്യാജ ആധാര്‍ കാര്‍ഡുപയോഗിച്ച് കേരളത്തിലെത്തി താമസിച്ചു വരവെ 27 ബംഗ്ലാദേശികള്‍ പിടിയില്‍. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് സംഘം പിടിയിലാകുന്നത്. വടക്കന്‍ പറവൂരില്‍ ഇവര്‍ ഒരുമിച്ച് താമസിച്ചിരുന്ന വീട്ടില്‍ നിന്നാണ് എല്ലാവരെയും കസ്റ്റഡിയിലെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.
ഇത്രയധികംപേര്‍ ഒന്നിച്ച് പിടിയിലാകുന്നത് ആശങ്കയുയര്‍ത്തിയിട്ടുണ്ട്. എ.ടി.എസ്സും പോലീസും ചേര്‍ന്നാണ് ഇവരെ വലയിലാക്കിയത്. നേരത്തെ, സമാനമായ രീതിയില്‍ ഏഴ് ബംഗ്ലാദേശികള്‍ പിടിയിലായിരുന്നു. എറണാകുളം റൂറലില്‍ നിന്നായിരുന്നു ഇവരെ പിടികൂടയിത്. മൂന്ന് മാസത്തിന് മുമ്പ് ഇവിടെ എത്തിയവരാണ് എന്നാണ് ഇവര്‍ നല്കിയ മൊഴി. എന്നാല്‍, ഇത് വിശ്വസിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. വിഷയത്തില്‍, വിശദമായ അന്വേഷണമുണ്ടാകുമെന്നും പോലീസ് അറിയിച്ചു.
ഇത്രയുംപേര്‍ ഒന്നിച്ച് താമസിക്കുന്നത് രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്ന വിഷയമാണെന്നാണ് വിലയിരുത്തല്‍. ഇവര്‍ എങ്ങിനെയാണ് കേരളത്തിലെത്തിയതെന്നും ആരാണ് താമസസൗകര്യം ഒരുക്കിയതെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.