- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണക്കാട് 13 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍; എക്സൈസ് പിടിച്ചത് ശ്രീവരാഹം സ്വദേശികളായ മധുവിനേയും സതിയേയും
തിരുവനന്തപുരം: തിരുവനന്തപുരം മണക്കാട് 13 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. ശ്രീവരാഹം സ്വദേശികളായ മധുവും, സതിയുമാണ് പിടിയിലായത്. സതിയുടെ വീട്ടിലേക്ക് കഞ്ചാവ് കൊണ്ട് പോകുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. മധുവാണ് ബംഗളൂരില്‍ നിന്നും കഞ്ചാവ് എത്തിച്ചതെന്നാണ് വിവരം. സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.
സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ ചുമതലയുള്ള എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി. കൃഷ്ണകുമാര്‍ ശേഖരിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും, തിരുവനന്തപുരം ഐ. ബി പാര്‍ട്ടിയും, തിരുവനന്തപുരം എക്സൈസ് റെയിഞ്ച് പാര്‍ട്ടിയും ചേര്‍ന്ന് സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
മണക്കാട് കുറ്റിക്കാട് എന്ന സ്ഥലത്ത് വച്ചായിരുന്നു അറസ്റ്റ്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി. കൃഷ്ണകുമാര്‍, എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ കെ.വി.വിനോദ്,ടി.ആര്‍. മുകേഷ്‌കുമാര്‍,ആര്‍.ജി. രാജേഷ്, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) ബിജുരാജ്, പ്രിവന്റ്റീവ് ഓഫിസര്‍മാരായ പ്രകാശ്,ഷാജു പ്രിവന്റ്റീവ് ഓഫിസര്‍(ഗ്രേഡ് ) വിശാഖ്, ഷൈന്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ശരത്,സുബിന്‍,ദീപു, ശ്രീനാഥ്, അജീഷ്ബാബു എക്സൈസ് ഡ്രൈവര്‍മാരായ അരുണ്‍, വിനോജ് ഖാന്‍ സേട്ട് എന്നിവരും,തിരുവനന്തപുരം റെയിഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ ഹരികൃഷ്ണനും പാര്‍ട്ടിയും ഉണ്ടായിരുന്നു.
കഞ്ചാവ്