തിരുവനന്തപുരം: മന്ത്രി ജോര്‍ജ് കുര്യന്റെ വിവാദ പരാമര്‍ശത്തില്‍ പരിഹാസവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. കേന്ദ്രമന്ത്രിക്ക് കേരളത്തിലെ ബിജെപി പ്രവര്‍ത്തകരോട് വിരോധമുണ്ടോയെന്ന് സംശയിക്കുന്നു. കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച പടവലങ്ങ പോലെ താഴോട്ടാണ്. ബിജെപിക്കാര്‍ സമരം നടത്താന്‍ തെരഞ്ഞെടുത്ത സ്ഥലം തെറ്റായിപ്പോയി. സമരം നടത്തേണ്ടിയിരുന്നത് ബിജെപി കേന്ദ്ര നേതൃത്വത്തിനെതിരെയാണ്. ആരോഗ്യ മേഖലില്‍ കേരളത്തിന് കേന്ദ്രം നല്‍കാനുള്ളത് 687 കോടിയാണെന്നും റിയാസ് വ്യക്തമാക്കി.