- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബി.എസ്സി. നഴ്സിങ്ങ്; ഇക്കൊല്ലവും പ്രവേശന പരീക്ഷ ഉണ്ടാവില്ല
ബി.എസ്സി. നഴ്സിങ്ങ്; ഇക്കൊല്ലവും പ്രവേശന പരീക്ഷ ഉണ്ടാവില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ബി.എസ്സി. നഴ്സിങ്ങ് പ്രവേശനപരീക്ഷ ഇക്കൊല്ലവും നടപ്പിലാക്കില്ല. പ്രവേശന പരീക്ഷ വേണമെന്ന അഖിലേന്ത്യാ നഴ്സിങ് കൗണ്‍സില്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും പ്രാഥമിക ആലോചനകള്‍പോലും സംസ്ഥാനത്ത് തുടങ്ങിയിട്ടില്ല. ജൂണ്‍ 25-നകം പ്രവേശനപരീക്ഷ നടത്തണമെന്നാണ് കൗണ്‍സില്‍ നിര്‍ദേശിച്ചിട്ടുള്ളത്.
പ്രവേശനപരീക്ഷയടക്കമുള്ള മാനദണ്ഡങ്ങള്‍െവച്ച് ബി.എസ്സി. നഴ്സിങ്ങില്‍ പ്രതീക്ഷ പുലര്‍ത്തുന്നവരുടെ അവസരങ്ങള്‍ നിഷേധിക്കേണ്ടതില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. വിദേശത്തുംമറ്റും ഒട്ടേറെ അവസരങ്ങള്‍ തുറന്നതോടെ ഇപ്പോള്‍ അപേക്ഷകര്‍ ഏറെയാണ്. നിലവില്‍ പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് പ്രവേശനം. കഴിഞ്ഞവര്‍ഷം ഉയര്‍ന്ന മാര്‍ക്കുള്ളവര്‍ക്കുമാത്രമാണ് സര്‍ക്കാര്‍ സീറ്റുകളില്‍ പ്രവേശനം ലഭിച്ചത്. അതിനാല്‍ത്തന്നെ വിദ്യാര്‍ഥികളുടെ അക്കാദമികനിലവാരത്തില്‍ സംശയമില്ലെന്നും അധികൃതര്‍ പറയുന്നു.
നിശ്ചിതസമയത്തിനുള്ളില്‍ സംസ്ഥാനങ്ങളിലെ പ്രവേശനപരീക്ഷാ ഏജന്‍സിയോ സര്‍വകലാശാലയോ ബി.എസ്സി. നഴ്സിങ് സിലബസിന് അനുബന്ധമായി പ്രവേശനപരീക്ഷ നടത്തണമെന്നാണ് അഖിലേന്ത്യാ കൗണ്‍സില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
കേരളത്തില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ ഏറെ ആശ്രയിക്കുന്ന കര്‍ണാടകത്തില്‍ പ്രവേശനപരീക്ഷയ്ക്കുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
ബി.എസ്സി. നഴ്സിങ്ങ്, പ്രവേശന പരീക്ഷ, bsc nursingഏപ്രില്‍ 16, 17 തീയതികളില്‍ പരീക്ഷയ്ക്കുള്ള വിജ്ഞാപനം (സി.ഇ.ടി. 2025) അവര്‍ പുറപ്പെടുവിച്ചുകഴിഞ്ഞു. 18 വരെയാണ് അപേക്ഷിക്കാം. അതേസമയം, കഴിഞ്ഞവര്‍ഷം തമിഴ്നാട്ടില്‍ പ്രവേശനപരീക്ഷ ഉണ്ടായിരുന്നില്ല. ഇക്കൊല്ലം ഇതുവരെ അവിടെ വിജ്ഞാപനമൊന്നും പുറത്തിറക്കിയിട്ടുമില്ല.
പ്രവേശനപരീക്ഷ നടത്തുന്നത് ഒട്ടേറെ വിദ്യാര്‍ഥികളുടെ ഉപരിപഠനപ്രതീക്ഷയെ ബാധിക്കും. പ്രവേശനപരീക്ഷാ പരിശീലനവുംമറ്റും അതിന്റെ ഭാഗമായി പൊട്ടിമുളയ്ക്കുന്നതോടെ അതിന് കഴിയാത്ത സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ അവസരങ്ങളാകും നഷ്ടമാവുക. കൂടുതല്‍ ചര്‍ച്ചകള്‍ക്കുശേഷമേ പ്രവേശനപരീക്ഷയുംമറ്റും മാനദണ്ഡമാക്കാനാകൂ. മറ്റു സംസ്ഥാനങ്ങളുമായും ഇക്കാര്യം ചര്‍ച്ചചെയ്യുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.