- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ റാഗിങ്; 11 വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍
കോഴിക്കോട് മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ റാഗിങ്; 11 വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍
കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളെ റാഗ് ചെയ്ത വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. പതിനൊന്ന് രണ്ടാം വര്‍ഷ വിദ്യാര്‍ഥികളെയാണ് സസ്‌പെന്‍ഡ് ചെയ്തത്. വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയിന്മേലാണ് നടപടി. കോളജ് ഹോസ്റ്റലിലാണ് റാഗിങ് നടന്നത്.
സീനിയര്‍ വിദ്യാര്‍ഥികള്‍ മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്നായിരുന്നു പരാതി. അഞ്ചംഗ സമിതി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. തുടര്‍ നടപടികള്‍ക്കായി പ്രിന്‍സിപ്പല്‍ മെഡിക്കല്‍ കോളജ് പൊലീസിനു റിപ്പോര്‍ട്ട് നല്‍കി.
Next Story