തിരുവനന്തപുരം: ശശി തരൂര്‍ എംപി പറഞ്ഞത് കേരളത്തില്‍ എല്ലാവരും അംഗീകരിക്കുന്നതാണെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ഫാക്ടാണ് തരൂര്‍ പറഞ്ഞത്. കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം അടക്കം നേരിടുമ്പോഴാണ് കേരളം ഇതെല്ലാം ചെയ്യുന്നതെന്നും ധനമന്ത്രി പറഞ്ഞു. എല്ലാ വികസനത്തെയും എതിര്‍ക്കുമെന്നതാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സമീപനം. കോണ്‍ഗ്രസ് സ്വന്തം സംസ്ഥാനത്തെ തകര്‍ക്കാനാണ് നോക്കുന്നത്. ശശി തരൂരിന്റെ രാഷ്ട്രീയത്തോട് അല്ല യോജിപ്പെന്നും പറഞ്ഞ കാര്യങ്ങളോടാണെന്നും ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു.