- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാന ദീര്‍ഘദൂര യാത്രക്കാര്‍ക്ക് താങ്ങാനാവുന്നതും സുഖകരവുമായ യാത്ര നല്‍കുക ലക്ഷ്യം; അന്തര്‍ സംസ്ഥാന എസി സ്ലീപ്പര്‍ ബസുകളുമായി കെഎസ്ആര്‍ടിസി
കൊച്ചി: അന്തര്‍ സംസ്ഥാന എസി സ്ലീപ്പര്‍ ബസുകളുമായി റോഡുകള്‍ കീഴടക്കാന്‍ കെഎസ്ആര്‍ടിസി. സംസ്ഥാന ദീര്‍ഘദൂര യാത്രക്കാര്‍ക്ക് താങ്ങാനാവുന്നതും സുഖകരവുമായ യാത്ര നല്‍കുകയായാണ് ലക്ഷ്യം.
ആദ്യഘട്ടത്തില്‍ തലശേരി-ബംഗളൂരു, തിരുവനന്തപുരം- ബംഗളൂരു പോലുള്ള ഉയര്‍ന്ന ഡിമാന്‍ഡ് ഉള്ള റൂട്ടുകളില്‍ എസി സ്ലീപ്പര്‍ ബസുകള്‍ അവതരിപ്പിക്കും. സ്വകാര്യ ബസുകള്‍ക്ക് അമിത തുക നല്‍കാന്‍ നിര്‍ബന്ധിതരാകുന്ന യാത്രക്കാര്‍ക്ക് ഇത് വളരെയധികം ആശ്വാസം നല്‍കും. സ്ലീപ്പര്‍ ബസുകള്‍ക്കായി ഇതിനകം ടെന്‍ഡറുകള്‍ ക്ഷണിച്ചിട്ടുണ്ട്. ടെന്‍ഡര്‍ ലഭിച്ചുകഴിഞ്ഞാല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ അറിയിച്ചു.
വിമാനത്താവളങ്ങളിലേയ്ക്ക് കണക്ടിവിറ്റി നല്‍കുന്നതിന് കെഎസ്ആര്‍ടിസി എസി സെമി സ്ലീപ്പര്‍ ബസുകളും വിന്യസിക്കും. കൊച്ചി വിമാനത്താവളത്തില്‍ നിന്ന് തുടക്കത്തില്‍ സര്‍വീസ് നടത്തും. തുടര്‍ന്ന് മറ്റ് വിമാനത്താവളങ്ങളിലേയ്ക്ക് വ്യാപിപ്പിക്കും. പ്രധാനമായും കോട്ടയം, തിരുവല്ല, പത്തനംതിട്ട എന്നിവിടങ്ങളിലേയ്ക്കായിരിക്കും സര്‍വീസുകളെന്നും മന്ത്രി പറഞ്ഞു.