- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൂട് കൂടിയതോടെ മുണ്ടുനീര് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; ഒന്നര മാസത്തിനിടെ ചികിത്സ തേടിയത് 9,763 പേര്
ചൂട് കൂടിയതോടെ മുണ്ടുനീര് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; ഒന്നര മാസത്തിനിടെ ചികിത്സ തേടിയത് 9,763 പേര്
പാലക്കാട്: സംസ്ഥാനത്ത് ചൂട് കൂടിയതോടെ മുണ്ടിനീര് ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണവും കൂടുന്നു. സംസ്ഥാനത്ത് ഒന്നര മാസത്തിനിടെ 9,763 പേര്‍ക്ക് മുണ്ടിനീര് സ്ഥിരീകരിച്ചു. 2025 ജനുവരി ഒന്നുമുതല്‍ ഫെബ്രുവരി 14 വരെയുള്ള കണക്കാണിത്. ഫെബ്രുവരി മാസത്തിലിതുവരെ 2,712 പേര്‍ക്കാണ് മുണ്ടിനീര് സ്ഥിരീകരിച്ചത്.
എല്ലാ കാലാവസ്ഥയിലും മുണ്ടിനീര് ബാധിക്കാറുണ്ടെങ്കിലും ചൂടേറിയ കാലാവസ്ഥയിലാണ് മുണ്ടിനീര് കൂടുതലായി കണ്ടുവരുന്നതെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ദിനവും 180-200 പേരാണ് മുണ്ടിനീര് ബാധിച്ച് ചികിത്സ തേടുന്നത്.
പകരുന്നതിനുള്ള സാധ്യത കൂടുതലായതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പധികൃതര്‍ നിര്‍ദേശിക്കുന്നു. അഞ്ചു മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികളെയാണ് രോഗം കൂടുതല്‍ ബാധിക്കുന്നതെങ്കിലും മുതിര്‍ന്നവരിലും കാണപ്പെടാറുണ്ട്.
Next Story